യുഎഇ സെപ്റ്റംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. ജൂലൈയിലെ എണ്ണവിലയിലെ നേരിയ ഇടിവിന് ശേഷം ഓഗസ്റ്റില്‍ നിരക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സെപ്തംബര്‍ ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും എന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റില്‍ 3.6 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98 പെട്രോളിന് സെപ്ംബര്‍ മുതല്‍ 3.8 ദിര്‍ഹമായിരിക്കും. 3.49 ദിര്‍ഹമായിരുന്ന സൂപ്പര്‍ 95 പെട്രോളിന് സെപ്തംബര്‍ മുതല്‍ 3. 69 ദിര്‍ഹമായിരിക്കും വില. ലിറ്ററിന് 3.41 ദിര്‍ഹമുണ്ടായിരുന്ന ഇ പ്ലസ് 91 പെട്രോളിന് സെപ്തംബര്‍ മുതല്‍ 3.61 ദിര്‍ഹമായിരിക്കും വില. ഓഗസ്റ്റില്‍ ലിറ്ററിന് 3.8 ദിര്‍ഹമുണ്ടായിരുന്ന ഡീസലിന് സെപ്തംബര്‍ മുതല്‍ 4.3 ദിര്‍ഹമായിരിക്കും വില. ഫെബ്രുവരി 29 മുതല്‍ പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെ എണ്ണ വിലയില്‍ 60 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലൈയില്‍ മാത്രമാണ് എണ്ണവിലയില്‍ നേരിയ തോതില്‍ കുറവുണ്ടായത്.
Content Highlight: uae fuel price committee releases september petrol and diesel rates