യുഎഇയില്‍ തൊഴിലാളികളുടെ രേഖാമൂലമൂള്ള സമ്മതമില്ലാതെ തൊഴുലുടമകള്ക്ക് ഇനി തൊഴുല് കരാറില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ തൊഴിലുടമകള്‍ക്ക് തൊഴില്‍ കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാവില്ലെന്നാണ് തൊഴില്‍ നിയമ വിദഗ്ധര്‍ വ്യക്തമാക്കി.
ജോലി, ശമ്പളം, ആനുകൂല്യങ്ങള്‍, ജോലി സമയം തുടങ്ങിയ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെങ്കില്‍ രേഖാമൂലമുള്ള സമ്മതം (written consent) നിര്‍ബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ തൊഴില്‍ നിയമപ്രകാരം, തൊഴില്‍ കരാര്‍ ഇരുകക്ഷികളും അംഗീകരിച്ച നിയമപരമായ രേഖയാണ്. അതിനാല്‍ തൊഴിലുടമയ്ക്ക് ഏകപക്ഷീയമായി ശമ്പളം കുറയ്ക്കാനോ, ജോലി പദവിയില്‍ മാറ്റം വരുത്താനോ, ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനോ സാധിക്കില്ല. കരാറില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍, പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഇരുകക്ഷികളും ഒപ്പുവെച്ച പുതുക്കിയ കരാര്‍ തയ്യാറാക്കണം. ഈ മാറ്റങ്ങള്‍ യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ (MoHRE) നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായിരിക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, തൊഴില്‍ കരാറില്‍ തൊഴിലാളികളുടെ സമ്മതമില്ലാതെ മാറ്റം വരുത്തുകയോ തൊഴിലാളിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയോ ചെയ്താല്‍, ബന്ധപ്പെട്ട തൊഴിലാളിക്ക് MoHRE-യില്‍ പരാതി നല്കാന് അവകാശമുണ്ട്. പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ കേസ് തൊഴില്‍ കോടതിക്ക് കൈമാറും. തൊഴില്‍ നിയമം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും, തൊഴില്‍ ബന്ധത്തില്‍ സുതാര്യതയും പരസ്പര സമ്മതവും പാലിക്കേണ്ടത് നിര്‍ണായകമാണെന്നും നിയമ വിദഗ്ധര്‍ ഓര്‍മ്മിപ്പിച്ചു.
Content Highlight: The UAE has tightened its labour laws by prohibiting employers from modifying employment contracts without the employee's written approval, strengthening workers' rights and legal protections