ദുബൈയില്‍ ബസ് അപകടത്തില്‍ എട്ട് മരണം; ആറ് പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

ചികിത്സയിലുള്ളവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്

ദുബൈ: എമിറേറ്റ്‌സ് റോഡില്‍ ബസ് അപകടത്തില്‍ എട്ട് മരണം. മരിച്ചവരില്‍ ആറ് പേര്‍ ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ട്. നേപ്പാള്‍, ശ്രീലങ്ക സ്വദേശികളും അപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ളവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. ട്രക്കില്‍ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

Content Highlights: At least eight people were killed in a tragic bus accident on Dubai's Emirates Road

To advertise here,contact us