വിമാനക്കമ്പനികള്‍ക്കെതിരെ പരാതി നല്കാന് പുതിയ ഡിജിറ്റല്‍ സംവിധാനവുമായി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ദുബായ് വഴി വിദേശങ്ങളിലേക്ക് പറക്കുന്നവര്‍ക്കും ദുബായില്‍ എത്തുന്നവര്‍ക്കും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം വിമാനക്കമ്പനികളുമായോ ട്രാവല്‍ ഏജന്‍സികളുമായോ ഉള്ള തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനും പരാതികള്‍ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക ചട്ടക്കൂടാണ് അതോറിറ്റി അവതരിപ്പിച്ചത്.
യാത്രക്കാര്‍ക്ക് തങ്ങളുടെ പരാതികളും അഭിപ്രായങ്ങളും സമര്‍പ്പിക്കാനായി പുതിയ ഡിജിറ്റല്‍ സേവനവും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴി നേരിട്ട് പരാതികള്‍ നല്‍കാനും അതിന്റെ നിലവിലെ സ്ഥിതി തത്സമയം ട്രാക്ക് ചെയ്യാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ഫ്ലൈറ്റ് വൈകല്‍, ടിക്കറ്റ് റദ്ദാക്കല്‍, മറ്റ് അപാകതകള്‍ എന്നിവ നേരിടുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ അതോറിറ്റിയെ നേരിട്ട് സമീപിക്കാവുന്നതാണ്.
Content Highligths: Dubai Civil Aviation has launched a new digital platform for passengers to submit complaints against airlines. The system aims to enhance passenger rights, improve service transparency, and ensure quicker resolution of airline-related issues.