യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ഇനിമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഹാജരാക്കി ചികിത്സ നേടാന്‍ അവസരം. രാജ്യവ്യാപകമായുള്ള തങ്ങളുടെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ ഇന്‍ഷുറന്‍സ് സ്വീകരിക്കുമെന്ന് എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കി. 20-ൽ അധികം പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാര്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് പൗരന്മാര്ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ എളുപ്പത്തില്‍ ചികിത്സ ലഭ്യമാകുന്ന പ്രഖ്യാപനം നടത്തിയത്.
ദുബായ് മുതല്‍ ഫുജൈറ വരെയുള്ള എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസിന് കീഴിലുള്ള 17 ആശുപത്രികളിലും 61 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പുതിയ സംവിധാനം നിലവില്‍ വന്നു. നേരത്തെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പരിമിതമായ ദാതാക്കളില്‍ മാത്രമായി ഒതുങ്ങിയിരുന്നെങ്കില്‍ പുതിയ മാറ്റത്തിലൂടെ കൂടുതല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകും.
Content Highlights: UAE residents can now receive free treatment in government hospitals upon presenting valid health insurance, offering significant relief and improved access to healthcare services.