കാർഷിക ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുക തടയുക ലക്ഷ്യം; പരിശോധന ശക്തമാക്കി ഷാർജ

പരിശോധനയ്ക്കിടെ ഷാര്‍ജ സിറ്റിയിലെ അല്‍ സുബൈര്‍ പ്രദേശത്തെ ഫാമുകളില്‍ ചിലയിടങ്ങളില്‍ ഭൂമിയുടെ ദുരുപയോഗവും ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ടെത്തി.

കാര്‍ഷിക ഫാമുകളില്‍ പരിശോധ ശക്തമാക്കി ഷാര്‍ജ മുന്‍സിപ്പാലിറ്റി. കാര്‍ഷിക ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയുകയണ് ലക്ഷ്യം. ഷാര്‍ജയിലുടനീളമുള്ള ഫാമുകളിലെ നിയമലംഘനങ്ങള്‍ നീക്കം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയ ഒരു പ്രത്യേക സമിതിയാണ് പരിശോധന നടത്തുന്നത്. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുക, പൊതു, സ്വകാര്യ സ്വത്തുക്കള്‍ സംരക്ഷിക്കുക, ഷാര്‍ജയുടെ നഗര, പാരിസ്ഥിതിക രൂപം നിലനിര്‍ത്തുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം.

പരിശോധനയ്ക്കിടെ ഷാര്‍ജ സിറ്റിയിലെ അല്‍ സുബൈര്‍ പ്രദേശത്തെ ഫാമുകളില്‍ ചിലയിടങ്ങളില്‍ ഭൂമിയുടെ ദുരുപയോഗവും ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ടെത്തി. ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ കസ്റ്റമര്‍ സര്‍വീസസ് ഡയറക്ടറും കമ്മിറ്റി തലവനുമായ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദിയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചേര്‍ന്നാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

ഷാര്‍ജയിലെ ഫാമുകള്‍ പ്രധാനമായും കൃഷിക്കും അനുവദനീയമായ മൃഗങ്ങളെ വളര്‍ത്തുന്നതിനുമായി നീക്കിവച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഉടമകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണെന്നും അല്‍ സുവൈദി ചൂണ്ടിക്കാട്ടി. കാമ്പെയ്‌നിനിടെ സന്ദര്‍ശിച്ച നിരവധി ഫാമുകള്‍ 'ശരിയായതും ഒപ്റ്റിമല്‍' ആയ രീതിയില്‍ നിക്ഷേപിക്കുന്നുണ്ടെന്നും പ്രാദേശിക വിപണിയിലേക്ക് പച്ചക്കറികളും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Sharjah has taken strong steps to prevent the misuse of agricultural land by strengthening inspections. The government is committed to ensuring that agricultural land is preserved for farming and not diverted for construction or other non-agricultural uses.

To advertise here,contact us