ദുബായില് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗള്ഫുഡില് റെക്കോര്ഡ് ജനപങ്കാളിത്തം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള രുചിവൈവിധ്യങ്ങളാണ് ഗള്ഫുഡിനെ വേറിട്ടതാക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച ഭക്ഷ്യമേളക്ക് നാളെ സമാപനമാകും. രുചിക്കൂട്ടുകളുടെ രാജകീയ സംഗമവേദിയാണിത്.
195ലേറെ രാജ്യങ്ങള്. 8500ലധികം ഭക്ഷണ സ്റ്റാളുകള്. ഒന്നര മില്ല്യണിലധികം ഫുഡ് പ്രൊഡക്റ്റുകള്. അങ്ങനെ പകരം വെക്കാനില്ലാത്ത കാഴ്ചകളാല് അത്ഭുതം തീര്ക്കുകയാണ് ഗള്ഫുഡ്. വേള്ഡ് ട്രെഡ് സെന്റര്, എക്സ്പോ സിറ്റി എന്നിങ്ങനെ രണ്ട് വേദികളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള രുചി വൈവിധ്യങ്ങള് അണിനിരത്തിയിരിക്കുന്നു.
ഗള്ഫുഡിന്റെ ഏറ്റവും വലിയ പതിപ്പിന് ഇത്തവണ ദുബായ് ആതിഥേയത്വം വഹിക്കുന്നു എന്നതും പ്രത്യേകത. ലോജിസ്റ്റിക്സ്, സ്റ്റാര്ട്ടപ്പുകള്, ഫ്രഷ് പ്രൊഡ്യൂസ്, ഗ്രോസറി ട്രേഡ് എന്നിങ്ങനെ നാല് പുതിയ വിഭാഗങ്ങളും ഇത്തവണത്തെ മേളയുടെ ഭാഗമാണ്. 'ഗള്ഫുഡ് ഗ്രീന്' എന്ന വിഭാഗത്തിലൂടെ പരിസ്ഥിതി സൗഹൃദമായ ഭക്ഷ്യോത്പ്പാദന രീതികള്ക്കും മുന്ഗണന നല്കുന്നു.
അര്മേനിയ, അസര്ബൈജാന്, വെന്വസേല എന്നീ രാജ്യങ്ങളും ഈ വര്ഷം ആദ്യമായി മേളയിലെത്തി. കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരക്കാരാറുകളും ഭക്ഷ്യമേളയുടെ ഭാഗമായി ഒപ്പുവക്കപ്പെടുന്നു. തിങ്കളാഴ്ച ഭക്ഷ്യമേള ആരംഭിച്ചതുമുതല് ഇരുവേദികളിലേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. പലപ്പോഴും ജനത്തിരക്കുകൊണ്ട് വേദികള് വീര്പ്പുമുട്ടുന്നു.
നഗരത്തിലെ ഹോട്ടലുകളെല്ലാം സന്ദര്ശകരെകൊണ്ട് നിറഞ്ഞുകഴിഞ്ഞു. 140 രാജ്യങ്ങളില് നിന്നുള്ള സന്ദര്ശകര് ഗള്ഫുഡില് പങ്കെടുക്കുന്നതിനായി ദുബായില് എത്തിയിട്ടുണ്ട്. നാളെ ഒരു ദിവസം കൂടി മാത്രമാണ് ഇനി മേളയിലെ രൂചികൂട്ടുകള് ആസ്വദിക്കാന് അവസരം. അതുകൊണ്ട് തന്നെ അവസാന ദിവസമായ നാളെ തമാസക്കാരും സന്ദര്ശകരും ഉള്പ്പെടെ കൂടുതല് ആളുകള് ഗള്ഫുഡ് വേദിയിലെത്തും.
Content Highlights: Gulfood, the world’s largest food festival, has set a new record for attendance and participation. This year’s event attracted a massive crowd from across the globe, showcasing a variety of food products and innovations. The festival continues to be a significant platform for the food industry, drawing professionals, food enthusiasts, and businesses eager to explore new trends and opportunities in the global market.