അബുദാബിയിൽ പൊതുസ്ഥലത്ത് വെച്ച് അനുവാദമില്ലാതെ മറ്റൊരാളുടെ വീഡിയോ ചിത്രീകരിച്ച് സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കോടതി. 25000 ദിർഹം നഷ്ടപരിഹാരമായി പരാതിക്കാരന് നൽകാനാണ് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ചിരിക്കുന്നത്. തന്നെ മനപൂർവം അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇത് ജോലിസ്ഥലത്തും സമപ്രായക്കാരുടെയിടയിലും വലിയ അവഹേളനത്തിനും മാനസിക പീഡനത്തിനും കാരണമായെന്നും പരാതിക്കാരൻ കോടതിയിൽ വാദിച്ചു.
നേരത്തെ ക്രിമിനൽ കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി 20,000 ദിർഹം പിഴയും സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഉത്തരവും ആറുമാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നുള്ള വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിവിൽ കേസിൽ വിശദമായ വാദങ്ങൾ കേട്ട കോടതി, പ്രതിയുടെ പ്രവൃത്തി പരാതിക്കാരന്റെ സ്വകാര്യത ഗുരുതരമായി ലംഘിച്ചുവെന്നും സാമൂഹിക-മാനസിക ഹാനി ഉണ്ടാക്കിയെന്നും വിലയിരുത്തി.
പരാതിക്കാരൻ 50,000 ദിർഹം നഷ്ടപരിഹാരവും കോടതി ചെലവുകളുമായിരുന്നു ആവശ്യപ്പെട്ടതെങ്കിലും സാമ്പത്തിക നഷ്ടം തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ കോടതി നഷ്ടപരിഹാരത്തുക 25000 ദിർഹമാക്കി നിശ്ചയിച്ചു. കൂടാതെ കോടതി ചെലവുകളും അഭിഭാഷക ഫീസും പ്രതി തന്നെ വഹിക്കണമെന്നും വിധിച്ചു. യുഎഇയിൽ സമൂഹമാധ്യമങ്ങളിൽ മറ്റൊരാളുടെ ഫോട്ടോയോ വീഡിയോയോ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യുന്നതും അപമാനകരമായ രീതിയിൽ ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നതിനാൽ ഇത്തരം കേസുകളിൽ വൻ പിഴയും ശിക്ഷയും ലഭിക്കാമെന്ന് ഈ വിധി വ്യക്തമാക്കുന്നു.
യുഎഇയിൽ പൊതുസ്ഥലങ്ങളിൽ വീഡിയോ/ഫോട്ടോ ചിത്രീകരണം സംബന്ധിച്ച നിയമങ്ങൾ വളരെ കർശനമാണ്. പൊതുസ്ഥലമാണെങ്കിലും മറ്റൊരാളെ അനുവാദമില്ലാതെ (consent ഇല്ലാതെ) ചിത്രീകരിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനം (invasion of privacy) ആയി കണക്കാക്കപ്പെടുന്നു.
പ്രധാന നിയമങ്ങൾ
Federal Decree-Law No. 31 of 2021 (Penal Code / Crimes and Penalties Law) → സ്വകാര്യതയിലേക്കും കുടുംബ ജീവിതത്തിലേക്കും കടന്ന് കയറുന്നത് കുറ്റകരമാണ്. ഇതിൽ റെക്കോർഡിങ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവയും ഉള്പ്പെടുന്നു.
Federal Decree-Law No. 34 of 2021 (Combating Rumours and Cybercrimes) → Article 44 പ്രകാരം ഇലക്ട്രോണിക് മാർഗങ്ങളിലൂടെ (ഫോൺ, സോഷ്യൽ മീഡിയ) സ്വകാര്യതയിലേക്ക് കടന്ന് കയറുന്നത് ശിക്ഷാർഹമാണ്.
Federal Decree-Law No. 38 of 2021 (Copyright and Neighbouring Rights) → മറ്റൊരാളുടെ ചിത്രം/വീഡിയോയോ അനുമതി ഇല്ലാതെ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്.
പൊതുസ്ഥലത്ത് വെച്ച് തന്നെ ആളുകളെ (പ്രത്യേകിച്ച് സ്ത്രീകളെയും കുടുംബങ്ങളെയും) അനുവാദമില്ലാതെ ചിത്രീകരിക്കുക.
അപകടങ്ങൾ, തർക്കങ്ങൾ, അല്ലെങ്കിൽ സാധാരണ രംഗങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക.
ഇമേജ് എഡിറ്റ് ചെയ്തോ മാറ്റിയോ അപമാനിക്കാൻ ശ്രമിക്കുക. ഇത്തരം വീഡിയോകൾ സോഷ്യല് മീഡിയയില് ഷെയർ ചെയ്താല് കൂടുതൽ ഗുരുതരമായ കുറ്റമായി കണക്കാക്കും.
പിഴ ശിക്ഷ - കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് 20000 ദിർഹം മുതൽ 500,000 ദിർഹം വരെ (ചില കേസുകളിൽ കൂടുതൽ).
തടവ് 6 മാസം മുതൽ 1 വർഷം വരെ (അല്ലെങ്കിൽ രണ്ടും കൂടി)
ഉപകരണങ്ങൾ പിടിച്ചെടുക്കൽ, റെക്കോർഡിങ് ഡിലീറ്റ് ചെയ്യൽ. പ്രവാസികളെ നാടുകടത്താന് വരെ സാധ്യത
Content Highlights: An Abu Dhabi court has fined a youth Dh25,000 for recording and sharing a video without consent.