ഇന്ത്യൻ വിമാനങ്ങൾ സൗദിയിലേക്ക് വീണ്ടും പറക്കുന്നു; ഡിസംബർ ഒന്ന് മുതലുള്ള ബുക്കിങ് ആരംഭി

ഡിസംബര്‍ ഒന്ന് മുതല്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്

Flight/Google

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്-മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും, മുംബൈയില്‍ നിന്ന് മദീനയിലേക്കുമാണ് ഇന്‍ഡിഗോയുടെ സര്‍വീസ് പുനരാരംഭിക്കുന്നത്. റിയാദിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും പുനരാരംഭിക്കും. സര്‍വീസുകള്‍ സാധാരണഗതിയിലായാല്‍ വിമാനനിരക്കില്‍ കുറവ് വരുമെന്നാണ് പ്രവാസികള്‍ വിശ്വസിക്കുന്നത്.

റിയാദ് വിമാനത്താവളത്തില്‍ തുടരെ നടന്ന ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നത്. നവംബര്‍ 30 വരെയായിരുന്നു റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നത്.

Content Highlights: Indian airlines are planning to restart flight services to Saudi Arabia following a temporary suspension due to tensions in West Asia. The move is expected to provide relief to passengers travelling between India and Saudi Arabia

To advertise here,contact us