സൗദി അറേബ്യയിലെ നജ്റാൻ മേഖലയിൽ സെെനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യമനിലെ ഹൂതി വിമതർക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് ഇക്കാര്യം അറിയിച്ചത്.
സൗദി നാഷണൽ ഗാർഡിന്റെ AH6i നിരീക്ഷണ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ നജ്റാനിൽ രാജ്യത്തിന്റെ അതിർത്തിയിലായിരുന്നു അപകടം. സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് അപകടവിവരം സ്ഥിരീകരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരും മരിച്ചതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരുട കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സഖ്യസേന പുറത്തുവിട്ടിട്ടില്ല.
Content Highlights: Saudi authorities have confirmed a technical issue involving an AH-6i helicopter in the Najran region on October 18, 2026.