നാട്ടിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

മുഹമ്മദിന്റെ മൃതശരീരം നിലവിൽ വക്‌റ ഹമദ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

icon
dot image

അവധിക്ക് നാട്ടിലേക്ക് തിരികെ വരാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂറിലെ മുഹമ്മദ് ആലുങ്ങൽ (61) ആണ് ഹൃദയസ്തംഭനം മൂലം ഖത്തറിലെ താമസസ്ഥലത്തുവെച്ച് മരണപ്പെട്ടത്. ഈ മാസം 29ന് നാട്ടിൽ വരാനിരിക്കുകയായിരുന്നു മുഹമ്മ​ദ്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതശരീരം നാട്ടിൽ എത്തിക്കുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മുഹമ്മദിന്റെ മൃതശരീരം നിലവിൽ വക്‌റ ഹമദ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ്: കാദർ, മാതാവ്: ബിയ്യാത്തുമ്മ ഭാര്യ: നഫീസ. മക്കൾ: ജാഫർ,ജസീല റഹ്മത്ത് (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ.

Content Highlight; Man from Malappuram passes away in Qatar

dot image
To advertise here,contact us