സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തും; ഇന്ത്യ- ഒമാൻ ധാരണാപത്രം പുതുക്കി

പുതുക്കിയ ധാരണാ പത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം നിലനിർത്തുന്നതിനും സമുദ്ര സുരക്ഷയിൽ അനുഭവത്തിന്റെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യം നൽകും

സമുദ്ര സുരക്ഷാ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒമാനും ഇന്ത്യയും ധാരണാപത്രം പുതുക്കി. മസ്കറ്റിലെ അൽ മുർത്തഫ ക്യാമ്പിൽ നടന്ന ചടങ്ങിൽ വെച്ചാണ് റോയൽ ഒമാൻ നേവിയുടെ കമാൻഡറും സമുദ്ര സുരക്ഷാ കമ്മിറ്റി ചെയർമാനുമായ റിയർ അഡ്മിറൽ സെെഫ് ബിൻ നാസർ അൽ റഹ്ബിയും ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

പുതുക്കിയ ധാരണാ പത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം നിലനിർത്തുന്നതിനും സമുദ്ര സുരക്ഷയിൽ അനുഭവത്തിന്റെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യം നൽകും. കൂടാതെ സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മേഖലയിലെ നാവിഗേഷന്റെ സുരക്ഷ നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങൾക്കും കരാർ പ്രാധാന്യം നൽകും എന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി.

Content Highlights: India and Oman have renewed a memorandum of understanding to strengthen maritime security cooperation, information sharing and coordination between the two countries.

To advertise here,contact us