ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം

1990 മുതല്‍ ഒമാനില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിലെ മസ്‌കത്തിലുള്ള അല്‍ ഖുവൈറിലാണ് കെട്ടിടത്തില്‍ നിന്ന് വീണ് ബിഷാറയിലെ റിട്ട. സര്‍വീസ് എന്‍ഡിനീയറായ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗര്‍ ശ്രീലയത്തില്‍ മുത്തോടി ശ്രീധരന്‍ (69) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 6:30 ഓടെ താമസിക്കുന്ന ഫ്‌ലാറ്റിന് മുകളില്‍ ടെറസില്‍ വ്യായാമത്തിനായി പോയപ്പോഴാണ് ദുരന്തം സംഭവിക്കുന്നത്.റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. കെഎംസിസി കെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു. 1990 മുതല്‍ ഒമാനില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഒമാന്‍ യുനൈറ്റഡ് ഇന്‍ഷൂറന്‍സില്‍ സീനിയര്‍ മാനേജര്‍ ലത കുമാരന്‍ നായരാണ് ഭാര്യ. രാഹുല്‍ ശ്രീധരന്‍, രോഹിത് ശ്രീധരന്‍ എന്നിവര്‍ മക്കളാണ്. ഇരുവരും ബംഗളൂരുവില്‍ എന്‍ജിനീയര്‍മാരാണ്. നന്ദന, സ്വാതി രാജ എന്നിവര്‍ മരുമക്കളാണ്.

മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിച്ച് തിരുവില്വാമല ഐവര്‍ മഠം ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Content Highlight: A Malayali expatriate in Oman has passed away following an incident at a building, prompting condolences from family, friends, and members of the expatriate community.

To advertise here,contact us