മസ്കറ്റ്: ഒമാനിൽ വേനൽക്കാല താപനില അസാധാരണമാംവിധം ഉയരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ വിലായത്തുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂടാണ്. ഒമാനിൽ ഇത്തവണ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനിലയായ 47.5 ഡിഗ്രി സെൽഷ്യസാണ്. അൽ റുസ്താഖിലാണ് ഈ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തത്.
ഫഹൂദിൽ 47.2 ഡിഗ്രി സെൽഷ്യസും ദംവാ അൽ തയീനിൽ 47.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതോടെ മറ്റ് അടുത്ത പ്രദേശങ്ങളും ഉയർന്ന താപനിലയിലാണ് ഒന്നിലധികം ഗവർണറേറ്റുകളിലേക്ക് ചൂട് വ്യാപിച്ചതിനാൽ മെർക്കുറി ലെവൽ 40-കളുടെ മധ്യത്തേക്കാൾ വളരെ ഉയർന്ന നിലയിലെത്തി. അൽ അമറാത്ത്, സുനൈന, ബിദിയ അൽ കാമിൽ, സമൈൽ എന്നിവിടങ്ങളിൽ 46.6 ഡിഗ്രി താപനില രേഖപ്പെടുത്തി.
Content Highlights: Oman is experiencing severe summer temperatures, with several areas recording above 47°C. Authorities have advised residents to take precautions against extreme heat conditions.