ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; നടപടിയുമായി ഒമാൻ

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള അവകാശ ബാധ്യതകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്താലയം അറിയിച്ചു

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി ഒമാന്‍ ഭരണകൂടം. തൊഴിലിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്, കൃത്യമായ ജോലി സമയം, നിയന്ത്രിത അവധി അവകാശങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാസം തന്നെ പുതിയ ഉത്തരവ് നിലിവില്‍ വരുന്നെ് തൊഴില്‍ മന്താലയം അറിയിച്ചു.

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള അവകാശ ബാധ്യതകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്താലയം അറിയിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സിന് പുറമെ ഓരോ സേവന വര്‍ഷത്തിനും പ്രതിമാസ വേതനത്തിന്റെ പകുതി എന്ന രീതിയിലാണ് ആനുകൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഒമാനിലെ പൊതു തൊഴില്‍ നിയമത്തില്‍ പറയുന്ന ഒരു മാസത്തെ ശമ്പളത്തിന് പകരമാണ് 15 ദിവസത്തെ വേതനം ഗാര്‍ഹിക തൊഴിലാളികള്‍ ആനുകൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: Oman has introduced a regulation making health insurance compulsory for domestic workers. The move aims to ensure access to medical care and improve welfare standards for domestic employees, with employers required to provide insurance coverage under the new rules

To advertise here,contact us