അമ്മയെ കൊലപ്പെടുത്തിയ കേസില്‍ കുവൈറ്റ് സ്വദേശിയായ മകന് വധശിക്ഷ വിധിച്ച് ക്രമിനല്‍ കോടതി. സാദ് അല്‍-അബ്ദുല്ല മേഖലയിലെ വീട്ടില്‍ ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ സഹോദരി അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്നു ഉപയോഗിച്ചിരുന്ന ആളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Content Highlights: A Kuwait national has been sentenced to death for murdering his mother. The court verdict has sparked discussions on crime and justice in the region.