കുവൈത്തിലെ ആരോഗ്യമേഖലയില് വലിയ മാറ്റങ്ങള് ലക്ഷ്യമിട്ട് മരുന്നുകള്, മെഡിക്കല് ഉത്പ്പന്നങ്ങള്, സൗന്ദര്യവര്ദ്ധക വസ്തുക്കള് എന്നിവയുടെ വിതരണത്തിലും ഉപയോഗത്തിലും ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. രാജ്യത്ത് ലഭ്യമാകുന്ന ഇത്തരം ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാന് കര്ശന നിബന്ധനകളാണ് പുതിയ ഉത്തരവില് ഉള്പ്പെടുത്തിയിരിക്കുന്നത്.
മരുന്നുകളുടെ ഇറക്കുമതി മുതല് വിതരണം വരെയുള്ള ഘട്ടങ്ങളില് കൂടുതല് സുതാര്യത ഉറപ്പാക്കാന് അംഗീകൃത ഏജന്സികള് വഴി മാത്രം ഇവ വിപണിയിലെത്തിക്കണമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കോസ്മെറ്റിക് ഉത്പ്പന്നങ്ങളുടെ രജിസ്ട്രേഷനും അംഗീകാരത്തിനും പുതിയ മാനദണ്ഡങ്ങളും ഏര്പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മെഡിക്കല് പ്രൊഫഷണലുകളുടെ ലൈസന്സിംഗിലും സേവന വ്യവസ്ഥകളിലും ഏകീകൃത സ്വഭാവം കൊണ്ടുവന്നത് ആരോഗ്യസേവനങ്ങളുടെ നിലവാരം വര്ദ്ധിപ്പിക്കാന് സഹായിക്കുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.
നിയമങ്ങള് പാലിക്കാത്ത സ്ഥാപനങ്ങള്ക്കും വ്യക്തികള്ക്കും എതിരെ ലൈസന്സ് റദ്ദാക്കുന്നത് ഉള്പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികള് സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlights: Kuwait's Four New Rules Unveiled for Medicine and Cosmetic Safety