കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ വിതരണം മുടങ്ങി; ആശങ്കയിലായി പ്രവാസി മലയാളികൾ

രോ​ഗികളടക്കമുള്ള പ്രവാസികളിൽ പലരും ഈ പെൻഷൻ തുക കാത്ത് കഴിയുന്നവരാണ്

കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ വിതരണം മുടങ്ങിയതിന് പിന്നാലെ ആശങ്കയിലായി പ്രവാസി മലയാളികൾ. ഓ​ഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷൻ തുകയാണ് മുടങ്ങിയിരിക്കുന്നത്. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്നാണ് പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നതെന്നാണ് പ്രവാസി ക്ഷേമബോർഡ് അറിയിച്ചിട്ടുള്ളത്.

ബോർഡ് അം​ഗങ്ങളായ 9.5 ലക്ഷം പേരിൽ 97,908 പേരും പെൻഷൻ കാരാണ്. രോ​ഗികളടക്കമുള്ള പ്രവാസികളിൽ പലരും ഈ പെൻഷൻ തുക കാത്തുകഴിയുന്നവരാണ്. ഓണത്തിനോടനുബന്ധിച്ച് പ്രവാസി പെൻഷൻ വിതരണത്തിന് സർക്കാർ 32 കോടി അനുവദിച്ചിരുന്നു. ഈ ഫണ്ടിൽ നിന്നാണ് ജൂലായ് മാസത്തെ പെൻഷൻ നൽകിയിരുന്നത്. മുൻപ് എല്ലാമാസവും അഞ്ചാം തീയതി നൽകിയിരുന്ന പെൻഷൻ ഒരു വർഷത്തോളമായി താളം തെറ്റിയ അവസ്ഥയിലാണുള്ളത്.

Content Highlights: Delays in Kerala Pravasi Welfare Board pension distribution have raised concerns among expatriate Malayalis, with the state government examining measures to improve payment processing.

To advertise here,contact us