സൗദി അറേബ്യക്കും ബഹ്റൈനും 12000 കോടിയുടെ ആയുധങ്ങള്‍ എത്തും: അനുമതി നല്‍കി യുഎസ്

ഏകദേശം 4,500 കോടി ‍ഡോളർ വിലയുള്ള രണ്ട് പ്രത്യേക പാക്കേജുകളാണ് സൗദി അറേബ്യയ്ക്ക് ലഭിക്കുക

​ഗൾഫ് സഖ്യകക്ഷികളുടെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി നിർണായക നീക്കവുമായി അമേരിക്ക. ഇതിന്റെ ഭാ​ഗമായി സൗദി അറേബ്യ, ബഹ്റൈൻ രാജ്യങ്ങൾക്ക് ഏകദേശം 12,000 കോടി ഡോളറിന്റെ സൈനിക സഹായം നൽകാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക തീരുമാനിച്ചു. പദ്ധതി ഇപ്പോൾ യുഎസ് കോൺ​ഗ്രസിന്റെ പരി​ഗണനയിലാണ്. ഹെലികോപ്ടർ പരിപാലനം, ഏവിയേഷൻ പരിശീലനം, ബഹ്‌റൈന്റെ എഫ്-16 വിമാനപ്പടയുടെ നവീകരണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

ഇതിൽ 4,000 കോടി ഡോളറിന്റെ സൈനിക സഹായമാണ് ബഹ്റൈന് ലഭിക്കുക. എഫ്-16 യുദ്ധവിമാനങ്ങളുടെ പരിപാലനമാണ് ഇതിൽ പ്രധാനം. വിമാനത്തിന്റെ ഭാഗങ്ങൾ, മിസൈൽ കണ്ടെയ്‌നറുകൾ, ആയുധ സംവിധാനത്തിനുള്ള പിന്തുണ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ഏകദേശം 4,500 കോടി ‍ഡോളർ വിലയുള്ള രണ്ട് പ്രത്യേക പാക്കേജുകളാണ് സൗദി അറേബ്യയ്ക്ക് ലഭിക്കുക. ഇതിൽ ആദ്യത്തേത് സൗദിയുടെ ഹെലികോപ്റ്റർ വ്യൂഹത്തിന്റെ പരിപാലനത്തിലും വിതരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ആവശ്യാനുസരണം മാറ്റിസ്ഥാപിക്കേണ്ട സാധനങ്ങൾ ഓർഡർ ചെയ്യാൻ സൗദി സേനയെ അനുവദിക്കുന്ന ഒരു യുഎസ് സംവിധാനത്തിലേക്ക് ഈ കരാർ പ്രവേശനം നൽകുന്നു.

രണ്ടാമത്തെ പാക്കേജിൽ സൗദി അറേബ്യയുടെ ഹെലികോപ്റ്റർ വ്യൂഹത്തിന് ഏവിയേഷൻ പരിശീലന സേവനങ്ങൾ നൽകാൻ യുഎസ് സൈന്യത്തെ അനുവദിക്കുന്ന ഒരു 'ബ്ലാങ്കറ്റ് ട്രെയിനിംഗ് ഓർഡർ' (പൊതു പരിശീലന ഉത്തരവ്) ആണ്. ഈ രണ്ട് കരാറുകളും ഒരുമിച്ച് ചേരുമ്പോൾ, പുതിയ യുഎസ് ഉദ്യോഗസ്ഥരെയോ കരാറുകാരെയോ സൗദി അറേബ്യയിൽ വിന്യസിക്കാതെ തന്നെ ഏവിയേഷൻ യൂണിറ്റുകൾക്ക് മികച്ച സുരക്ഷയും പരിശീലനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

Content Highlights: Saudi Arabia And Bahrain Are Set To Receive Weapons Worth 12000 Crore After The US Granted Approval

To advertise here,contact us