ബഹ്റൈൻ സന്ദർശനത്തിനിടെ അപ്രതീക്ഷിത ആദരം; മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഗോൾഡൻ റെസിഡൻസി

ബഹ്‌റൈൻ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ കാത്തീദ്രലിലെ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുക്കാനായി ബഹ്‌റൈൻ സന്ദർശിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായ ഈ വലിയ അംഗീകാരം തേടിയെത്തിയത്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് ബഹ്റൈൻ രാജ്യത്തിന്റെ ഗോൾഡൻ റെസിഡൻസി ലഭിച്ചു. ബഹ്‌റൈൻ റോയൽ പാലസിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് പരിശുദ്ധ തിരുമേനിക്ക് ആദരസൂചകമായി ഗോൾഡൻ റെസിഡൻസി സമ്മാനിച്ചത്.

ബഹ്‌റൈൻ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ കാത്തീദ്രലിലെ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുക്കാനായി ബഹ്‌റൈൻ സന്ദർശിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായ ഈ വലിയ അംഗീകാരം തേടിയെത്തിയത്. ഈ ആദരവ് മലങ്കര ഓർത്തഡോക്സ് സഭയ്ക്കും ബഹ്റൈനിലെ പ്രവാസി മലയാളി വിശ്വാസി സമൂഹത്തിനും ഒരുപോലെ അഭിമാനകരമായ നേട്ടമായി മാറി.

തനിക്ക് നൽകിയ ഈ ഉയർന്ന പുരസ്കാരത്തിനും സ്നേഹാദരങ്ങൾക്കും പരിശുദ്ധ തിരുമേനി ബഹ്റൈൻ ഭരണാധികാരികളോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

Content Highlights: Bahrain’s Crown Prince and Prime Minister Salman bin Hamad Al Khalifa has awarded Golden Residency to Baselios Marthoma Mathews III, head of the Malankara Orthodox Syrian Church, during his visit to the kingdom.

To advertise here,contact us