ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ലോക പരിസ്ഥിതി ദിനാചരണം നടന്നു

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവീൺ ബി പി സന്ദേശം നൽകി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ജൂൺ അഞ്ച് വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവീൺ ബി പി സന്ദേശം നൽകി. ഇടവക വികാരി റവ. ഫാ. തോമസ്കുട്ടി, ട്രസ്റ്റി ജോൺ കെ. പി., സെക്രട്ടറി എബി കുരുവിള, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. തുടർന്ന് ഇടവക ജനങ്ങളുടെയും കിംഗ്ഡം ലാൻഡ്സ്കേപ്പ് കമ്പനിയുടെ സഹകരണത്തോടെയും വിവിധയിനം ചെടികളുടെ പ്രദർശനം സംഘടിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രകൃതിയോടുള്ള ഉത്തരവാദിത്വവും ഓർമ്മപ്പെടുത്തുന്ന ഈ പരിപാടി ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്തവർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ഏറ്റെടുത്തു. ഭാവി തലമുറയ്ക്കായി ഹരിതാഭമായ ഭൂമി കൈമാറുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ സന്ദേശമാണ് പരിപാടിയിലൂടെ നൽകപ്പെട്ടത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഓരോരുത്തരും സജീവ പങ്കാളികളാകണമെന്ന് ചടങ്ങിൽ ആഹ്വാനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി പങ്കെടുത്തവർക്ക് ചെടികൾ വിതരണം ചെയ്തു.

Content Highlights: Bahrain St. Mary’s Indian Orthodox Parish marked World Environment Day with programs aimed at promoting environmental awareness and encouraging sustainable practices within the parish community.

To advertise here,contact us