ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി ചേര്‍ന്ന് ചാരവൃത്തി നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് അഫ്ഗാന് സ്വദേശികളും നാല് ബഹ്റൈന്‍ പൗരന്മാരും ഉള്‍പ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിലാണ് വിധി. ശിക്ഷിക്കപ്പെട്ട അഫ്ഗാന് സ്വദേശികളെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
അന്വേഷണത്തില്‍, അഫ്ഗാന് സ്വദേശികളിലൊരാളെ ഇറാന് റെവല്യൂഷണറി ഗാര്‍ഡ് റിക്രൂട്ട് ചെയ്ത് ബഹ്റൈനിലെ സുപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചതായും കണ്ടെത്തി. തന്ത്രപ്രധാന സ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതിന് ഇടയിലാണ് ഇവര്‍ പിടിയിലായത്. രണ്ടാമത്തെ കേസില്‍, ഇറാനില്‍ ഒളിവില്‍ കഴിയുന്ന ഒരു ബഹ്റൈന്‍ പൗരന് വഴി മറ്റ് മൂന്ന് പൗരന്മാരെ റിക്രൂട്ട് ചെയ്ത് ചാരവൃത്തിക്ക് ഉപയോഗിച്ചതായും കണ്ടെത്തി.
Content Highlights: A Bahrain court has sentenced five individuals to life imprisonment after convicting them of spying for Iran and threatening national security.