ബഹ്‌റൈനിൽ തൃശൂർ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായ ഷാജി സ്വന്തമായി ബേക്കറി നടത്തി വരികയായിരുന്നു

തൃശ്ശൂർ പെരിഞ്ഞനം സ്വദേശി ഷാജി (57)യെയാണ് ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായ ഷാജി സ്വന്തമായി ബേക്കറി നടത്തി വരികയായിരുന്നു. മകൻ അഖിലേഷും ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലീന. മകൾ: അശ്വനി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Content Highlights: A Thrissur native was found dead at his residence in Bahrain. Local police have started an investigation into the expatriate’s death.

To advertise here,contact us