ജോലിക്കായി അയർലൻഡിലേക്ക്; മലയാളിക്ക് യാത്രയപ്പ് നൽകി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ

ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പ്രമുഖ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി.

മനാമ: ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പ്രമുഖ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജോലി സംബന്ധമായി അയർലണ്ടിലേക്ക് പോകുന്ന അജുവിന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻ്റിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.

അസോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു ദേവാഞ്ജനത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞു. അസോസിയേഷൻ ട്രഷറർ വിനീത് വി., രക്ഷാധികാരി വർഗീസ് മോടിയിൽ, ലേഡീസ് വിംഗ് പ്രസിഡൻ്റ് ദയ ശ്യാം, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിൻ്റ് സെക്രട്ടറി സിജി തോമസ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു.

അസോസിയേഷൻ നടത്തിയ വിവിധ പരിപാടികളിൽ മികച്ച അവതാരകനായി തിളങ്ങിയ അജുവിൻ്റെ സേവനങ്ങൾ സംഘടനയ്ക്ക് എന്നും മുതൽക്കൂട്ടായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അസോസിയേഷനു നൽകിയ നിരന്തരമായ സഹകരണത്തിന് അദ്ദേഹത്തോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തുകയും സംഘടനയുടെ ഉപഹാരം കൈമാറുകയും ചെയ്തു. വിഷ്ണു പി. സോമൻ നന്ദി പറഞ്ഞു.

Content Highlights: A Malayali heading to Ireland for employment received a warm farewell from the Pathanamthitta District Pravasi Association, reflecting strong community support.

To advertise here,contact us