ബഹ്റൈൻ വ്യോമപാത വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിക്കാൻ അനുമതി

നിലവിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷമാണ് വ്യോമപാത തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്

ബഹ്‌റൈന്‍ വ്യോമപാത വീണ്ടും തുറന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് താത്ക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാതയാണ് ഒരിടവേളക്ക് ശേഷം വീണ്ടും തുറന്നത്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ കാര്യാലയം അനുമതി നല്‍കി.

നിലവിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷമാണ് വ്യോമപാത തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വ്യോമഗതാഗതത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വ്യക്തമാക്കി. ബഹ്‌റൈനിലെ പ്രവാസികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. നിലവില്‍ ബഹ്‌റൈനില്‍ നിന്ന് റോഡ് മാര്‍ഗം സൗദിയില്‍ എത്തി ദമാം വിമാനത്താവളം വഴിയാണ് മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ നാട്ടിലേക്ക് പോകുന്നത്.

Content Highlights: Bahrain has reopened its airspace, allowing airlines to resume flight operations after restrictions, bringing relief to travelers.

To advertise here,contact us