നിയാർക്ക്‌ ബഹ്‌റൈൻ ഓണസംഗമം സംഘടിപ്പിച്ചു; പങ്കെടുത്ത് സജീവ പ്രവർത്തകരും കുടുംബാ​ങ്കങ്ങളും

നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ്. കെ കെയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി.

നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ഖമീസിലെ ഫറൂഖ് ഗാർഡനിൽ ഓണസംഗമം സംഘടിപ്പിച്ചു. ഓണസദ്യയും കലാപരിപാടികളുമായി നിയാർക്കിന്റെ സജീവ പ്രവർത്തകരും സഹകരിച്ചു പ്രവർത്തിക്കുന്നവരും കുടുംബാങ്കങ്ങളും നടത്തിയ കൂടിച്ചേരൽ വേറിട്ട അനുഭവമായി.

നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ്. കെ കെയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി. രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ, നൗഷാദ് ടി. പി., ജനറൽ കൺവീനർ ഹനീഫ് കടലൂർ, വൈസ് ചെയർമാൻ സുജിത്ത് പിള്ള, വനിതാ വിഭാഗം പ്രസിഡണ്ട് ജമീല അബ്ദുൾറഹ്മാൻ, കോർഡിനേറ്റർസ്‌ ജിൽഷാ സമീഹ്‌, ആബിദ ഹനീഫ് എന്നിവർ നിയാർക്കിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു.

സാമൂഹിക പ്രവർത്തകരായ ഒ. കെ കാസിം, ജെപികെ തിക്കോടി, ഇർഷാദ് തലശ്ശേരി എന്നിവർ ആശംസകൾ നേർന്നു. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വനിതാ വിഭാഗത്തിന്റെയും അംഗങ്ങൾ നേതൃത്വം നൽകി.

Content Highlights: Nearc Bahrain organized Onam gathering

To advertise here,contact us