മലയാളികളുടെ പ്രിയതാരമാണ് നിഖില വിമല്‍. താരത്തിന്റെ തമിഴിലെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഹലോ കാതല്‍. ഇപ്പോഴിതാ റിലേഷന്‍ഷിപ്പിനെ പറ്റി പറയാന്‍ താന്‍ ആളല്ല എന്നു പറയുകയാണ് താരം.
'റിലേഷന്ഷിപ് തെറ്റാണെന്ന് ഞാന്‍ പറയില്ല. ചില സിനിമകള്‍ കാണുമ്പോള്‍ അതുപോലെ പ്രേമിക്കണമെന്നൊക്കെ തോന്നുമെങ്കിലും ഫ്രണ്ട്സിന്റെ റിലേഷന്ഷിപ്സൊക്കെ കാണുമ്പോള്‍ പ്രേമിക്കേണ്ടെന്ന് തോന്നും. റിലേഷന്ഷിപ് എന്ന് പറയുന്നത് ഒരു ദിവസം ഭയങ്കരമായി സ്നേഹിക്കുക പിറ്റേന്ന് വഴക്കുണ്ടാക്കുക.
അവര്‍ സ്നേഹിക്കുന്നതിനേക്കാളും ഞാന്‍ കൂടുതലായി കാണുന്നത് വഴക്കുണ്ടാക്കുന്നതാണ്. അതിനെപ്പറ്റി ചോദിച്ചാല്‍ അവര്‍ പറയും സ്നേഹമുണ്ടാകുന്നവിടെ വഴക്കുണ്ടാവുമെന്ന്. എന്റെ ജീവിതത്തില്‍ എനിക്ക് ഓള്‍റെഡി സ്ട്രെസും പ്രശ്ങ്ങളുമുണ്ട്. റിലേഷന്ഷിപിന്റെ സ്ട്രെസ് കൂടെ താങ്ങാനുള്ള ശക്തി എനിക്കില്ല,'
ഹലോ കാതല്‍ സിനിമയില്‍ നിഖിലയെ കൂടാതെ ആര്യ, വൈഷ്ണവി ചൈതന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയിലെ നായകനും നിര്‍മാതാവും ആര്യ തന്നെയായതിനാല്‍ സെറ്റിലെ എല്ലാവരെയും അദ്ദേഹം കംഫര്‍ട്ടബിള്‍ ആക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ എന്നും സെറ്റില്‍ പോവാന്‍ തനിക്ക് ഇഷ്ടമായിരുന്നുവെന്നും താരം പറയുന്നു.
പ്രണയവിലാസം എന്ന ചിത്രം ചെയ്തുകൊണ്ട് ശ്രദ്ധേയനായ നിഖില്‍ മുരളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമ നിര്‍മിച്ചിരിക്കുന്നത് ആര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള ദി ഷോ പീപ്പിള്‍, സില്‍വര്‍ ഗ്രെയിന്‍ പിക്ചേഴ്സ് ചേര്‍ന്നാണ്. ഡിസംബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Nikhila Vimal discusses the positive and negative aspects of a relationship. The actress was speaking during the promotions for the film 'Hello Kaathal'.