'ആ സിനിമയിൽ എനിക്ക് ചെയ്യാൻ പറ്റുന്ന വേറെ റോൾ ഒന്നുമില്ലെന്ന് ലാൽ ജോസ് സാർ അന്ന് പറഞ്ഞു'; സ്വാസിക

ദുൽഖർ സൽമാൻ നായകനായെത്തിയ തെലു​ഗു ചിത്രം 'ആകാശംലോ ഒക്ക താര'യാണ് സ്വാസികയുടേതായി ഒടുവിൽ റിലീസിനെത്തിയിരിക്കുന്ന ചിത്രം

Swasika and Laljose

ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ താനാദ്യം ഇല്ലായിരുന്നുവെന്നും അതിലെ രമ്യ നമ്പീശനോ റീമ കല്ലിങ്കലോ ചെയ്ത വേഷങ്ങൾ തനിക്ക് ചെയ്യാൻ സാധിക്കുമായിരുന്നുവെന്ന് നടി സ്വാസിക. ലാൽ ജോസിന്റെ റിയാലിറ്റി ഷോയിലൂടെയാണ് താൻ വന്നതെന്നും ആ സമയത്ത് അദ്ദേഹം നല്ലൊരു ക്യാരക്ടർ വരുമ്പോൾ തന്നെ വിളിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും നടി പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

'നമുക്ക് കുറച്ച് പരിചയമുള്ള ഡയറക്ടേഴ്സിനോട് ചോദിക്കുമ്പോൾ അവർ പറയും അതിൽ സ്വാസികക്ക് പറ്റിയ ക്യാരക്ടർ ഇല്ലെന്ന്. അങ്ങനെ പറയുന്നത് എന്തിനാ കാരണം ഇപ്പോൾ നിങ്ങൾ എടുത്ത സിനിമയിലെ ക്യാരക്ടറൊക്കെ എനിക്ക് ചെയ്യാൻ പറ്റുന്നത് തന്നെയാണ്. അല്ലാതെ അങ്ങനെ ഒന്നുമില്ല. അത് വെറുതെ നിങ്ങൾ ഒഴിവ് പറയുന്നതാണ് എന്നൊക്കെ ഞാനപ്പോൾ പറയും. ഞാൻ അവരോട് തന്നെ അത് തുറന്നു പറയാറുമുണ്ട്. അത് ഒഴിവാക്കുന്നതിന്റെ ഒരിതാണ്. സ്വാസിക വിളിക്കുമ്പോൾ എന്തെങ്കിലും ഭയങ്കരമായിട്ട് തരണ്ടേ എന്നാണ് അവർ പറയുന്നത്. ഭയങ്കരമായിട്ട് തരണ്ട നല്ലൊരു സാധനം തന്നാൽ മതിയെന്നും, നിങ്ങളുടെ ഈ സിനിമയിലുള്ള ഈ ക്യാരക്ടേഴ്സിലെ ഒരെണ്ണം തന്നാൽ മതിയെന്നും ഞാൻ പറയാറുണ്ട്', സ്വാസിക പറഞ്ഞു.

'പണ്ട് ലാൽ ജോസ് സാറിന്റെ സിനിമയായ അയാളും ഞാനും തമ്മിലിലേക്ക് അദ്ദേഹം എന്നെ വിളിച്ചു, ഞാൻ ആ ക്യാരക്ടർ ചെയ്തു. പക്ഷേ അതിനു മുമ്പ് ആ സിനിമ തുടങ്ങിയ സമയത്ത് ഞാൻ ആ സിനിമയിൽ ഇല്ലായിരുന്നു. അതിൽ ഓൾറെഡി റീമ, രമ്യ നമ്പീശൻ, സംവൃത സുനിൽ ഉണ്ടല്ലോ. അപ്പോൾ ഞാൻ ആദ്യം ചോദിച്ചിരുന്നു സാർ അതിലെ ഏതെങ്കിലും ഒരു ക്യാരക്ടർ തരുമോയെന്ന്. ഇല്ല ഇതിൽ സ്വാസികക്ക് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ഒന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് അതൊരു പ്രശ്നമായിട്ട് തോന്നിയില്ല. പക്ഷേ പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അതങ്ങനെ അല്ലെന്ന് എനിക്ക് തോന്നി. രമ്യ ചെയ്ത ആ ഡോക്ടറിന്റെ ക്യാരക്ടർ അല്ലെങ്കിൽ റീമ ചെയ്ത ആ ക്യാരക്ടർ എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ. അല്ലാതെ അത് എനിക്ക് ചെയ്യാൻ പറ്റാത്ത ക്യാരക്ടറോ അല്ലെങ്കിൽ അങ്ങനെയൊന്നില്ല. പക്ഷേ എന്തോ അതൊന്നും എനിക്ക് കിട്ടിയില്ല' സ്വാസിക പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാൻ നായകനായെത്തിയ തെലു​ഗു ചിത്രം 'ആകാശംലോ ഒക്ക താര'യാണ് സ്വാസികയുടേതായി ഒടുവിൽ റിലീസിനെത്തിയിരിക്കുന്ന ചിത്രം. ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായാണ് സ്വാസിക ചിത്രത്തിൽ വേഷമിട്ടത്. ഒന്നിനുപുറകേ ഒന്നായി നിരവധി സിനിമകളാണ് സ്വാസികയുടേതായി മറ്റു ഭാഷകളിൽ പുറത്തിറങ്ങുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം ഗംഭീര ബോക്സ് ഓഫിസ് പ്രകടനമാണ് നടത്തുന്നത്. ആദ്യ രണ്ട് ദിവസങ്ങളിലെയും മികച്ച മുന്നേറ്റത്തോടെ കേരളത്തിൽ കൂടുതൽ സ്ക്രീനുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ച ‘ആകാശംലോ ഒക താര’ വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ ശ്രദ്ധേയമായ കുതിപ്പ് തുടരാനുള്ള പ്രതീക്ഷയിലാണ്.

Content Highlights: Swasika Opens up about her role in ayalum njanum thammil and laljose

To advertise here,contact us