'എനിക്ക് പാട്ട് അറിയില്ല, ഈ സിനിമക്ക് വേണ്ടി പാട്ട് പഠിക്കാന്‍ തീരുമാനിച്ചു'; രശ്മിക മന്ദാന

ഗായിക എം എസ് സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്ന ബയോപിക്കില്‍ രശ്മിക മന്ദാനയാണ് അഭിനയിക്കുന്നത്

ഗായിക എം എസ് സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്ന ബയോപിക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. നടി രശ്മിക മന്ദാനയാണ് എം എസ് സുബ്ബുലക്ഷ്മിയായി എത്തുന്നത്. പാട്ട് അറിയാത്ത തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ അഭിനയിക്കുമ്പോള്‍ പാട്ട് അറിയുന്നതായി വെറുതെ അഭിനയിക്കുന്നതിന് പകരം ശരിക്കും പഠിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. വീട്ടില്‍ പോലും പാട്ട് മൂളാറില്ലെന്നും സംഗീതത്തോട് ഇതുവരെ അകലം പാലിച്ചിരുന്നുവെന്നും താരം പറയുന്നു.

'എനിക്ക് പാട്ട് അറിയില്ല. ജീവിതത്തില്‍ ഇതുവരെ പാടിയിട്ടുമില്ല. വീട്ടില്‍ പോലും ഞാന്‍ പാട്ട് മൂളാറില്ല. ആ ഒരു കാര്യം ഞാന്‍ ഇതുവരെ എന്നില്‍ അടച്ചുവെച്ചിരിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ ഈ സിനിമയ്ക്കായി പാട്ട് പഠിക്കണം. വെറുതെ പാടുന്നതായി അഭിനയിക്കുകയല്ല, ശരിക്കും പഠിക്കണം,

എം എസ് സുബ്ബുലക്ഷ്മിയെപ്പോലെ വലിയൊരു വ്യക്തിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതിനോടുള്ള ഉത്തരവാദിത്തവും തനിക്ക് ബോധ്യമുണ്ടെന്നും താരം പറയുന്നു. ആദ്യം ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്രയും വലിയൊരു വ്യക്തിയുടെ കഥാപാത്രം ചെയ്യാന്‍ കഴിയുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ അവരുടെ ജീവിതം അടുത്ത തലമുറ അറിയേണ്ടതുണ്ടെന്ന ചിന്തയാണ് സിനിമ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്,

ആദ്യം ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്രയും ശക്തമായൊരു വ്യക്തിത്വത്തെ അവതരിപ്പിക്കാന്‍ എനിക്ക് കഴിയുമോ എന്നാണ് തോന്നിയത്. അവരുടെ ജീവിതം വളരെ മനോഹരമാണ്. അടുത്ത തലമുറ അറിയേണ്ടതുമാണ്. അപ്പോള്‍ എന്നിലെ ആഗ്രഹം ഈ കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞു. പാട്ട് എന്നെ സംബന്ധിച്ച് പുതിയൊരു ലോകമാണ്. അതിലേക്ക് കടക്കാന്‍ വലിയ കൗതുകമുണ്ട്. എനിക്ക് കഴിയുമോ എന്നറിയില്ല, പക്ഷേ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും,' രശ്മിക വ്യക്തമാക്കി.

ഗൗതം തിണ്ണനൂരിയാണ്. എം.എസ -എ ലെഗസി ഓണ്‍ സ്‌ക്രീന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

Content Highlights: -Rashmika Mandanna says she will learn singing to act in the M.S. Subbulakshmi biopic

To advertise here,contact us