'ഞാൻ പങ്കെടുക്കുന്ന പല പരിപാടികളുടെയും ഫ്ലെക്സിൽ ഇവനെ കാണുന്നുണ്ട്…ആരാണ് ഇവൻ?'; പോസ്റ്റുമായി രമേശ് പിഷാരടി

ഓരോ പരിപാടികളുടെയും ഫ്ലെക്സിൽ തന്റെ ചിത്രത്തിന് പകരം എഐ യിലൂടെ ചെയ്ത ചിത്രം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ജനങ്ങൾ

താൻ ഈ അടുത്തായി പങ്കെടുക്കുന്ന പരിപാടികളുടെയും ഫ്ലെക്സിൽ ഒരാളെ കാണുന്നുണ്ടെന്ന് രമേശ് പിഷാരടി. സിനിമാ നടൻ എന്നതിലുപരി പാലക്കാട് ജില്ലയുടെ MLA ആയ രമേശ് പിഷാരടി ധാരാളം പൊതു പരിപാടികളിൽ സജീവമാകാറുണ്ട്. ഓരോ പരിപാടികളുടെയും ഫ്ലെക്സിൽ തന്റെ ചിത്രത്തിന് പകരം എഐ യിലൂടെ ചെയ്ത ചിത്രം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ജനങ്ങൾ.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തമാശ രൂപേണയാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്. 'ഈയിടയായി ഞാൻ പങ്കെടുക്കുന്ന പല പരിപാടികളുടെയും ഫ്ലെക്സിൽ ഇവനെ കാണുന്നുണ്ട്', രമേശ് പിഷാരടി കുറിച്ചു. കൂടാതെ യാരോ ഇവൻ എന്ന ഗാനമാണ് പോസ്റ്റിന് പിഷാരടി നൽകിയത്. കമന്റ് ബോക്സിൽ പിഷാരടിയുടെ ഈ പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

'Chat gpt ചതിച്ചത് ആശാനേ, എ ഐ പണി തന്നതാ, ഇത് പിശേഷ് രമാ റെഡ്ഡിയല്ലേ?? ആന്ധ്രാക്കാരനാ…., Ai പിഷാരടി, അണ്ണന്റെ ഡ്യൂപ് ആണോ…', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇപ്പോൾ നടക്കുന്ന ഒട്ടുമിക്ക പരിപാടികളുടെ ഫ്ലെക്സ് ഡിസൈൻ എല്ലാം എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെയ്ത് വരുന്നത്. അതുകൊണ്ട് തന്നെ ധാരാളം പിഴവുകളും ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനെയാണ് തമാശ രൂപേണ രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Content Highlights: Ramesh Pisharody funny post about his ai generated image for programmes

To advertise here,contact us