'നിങ്ങൾക്ക് ഇതൊരു സിനിമയാകാം…പക്ഷേ ഞങ്ങൾക്ക് പൊന്നുമോളുടെ കഥയാണ്'; നീദ ഫാത്തിമയുടെ ഓർമയിൽ കുറിപ്പുമായി അച്ഛൻ

ചിത്രത്തിലെ ഓരോ രംഗവും കാണുമ്പോൾ തന്റെ മോളുടെ ഓർമകളാണ് മനസ്സിലത്തുന്നതെന്ന് ഷിഹാബുദ്ദീൻ പറയുന്നു

'നിങ്ങൾക്ക് ഇതൊരു സിനിമയാകാം…പക്ഷേ ഞങ്ങൾക്ക് പൊന്നുമോളുടെ കഥയാണ്'; നീദ ഫാത്തിമയുടെ ഓർമയിൽ കുറിപ്പുമായി അച്ഛൻ
dot image

എം എ നിഷാദ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ നായകനായ 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയിലെ നടൻ സുധീഷിന്റെ വൈകാരിക രംഗങ്ങൾ പങ്കുവെച്ച് നീദ ഫാത്തിമയുടെ അച്ഛൻ ഷിഹാബുദ്ദീൻ. ചിത്രത്തിലെ ഓരോ രംഗവും കാണുമ്പോൾ തന്റെ മോളുടെ ഓർമകളാണ് മനസ്സിലത്തുന്നതെന്ന് ഷിഹാബുദ്ദീൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസം … ഞങ്ങളുടെ മോൾ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് മൂന്ന് വർഷവും പത്ത് മാസവും ആകുവാണ് ഈ സിനിമയിലെ ഒരോ രംഗവും കാണുമ്പോൾ ഞങ്ങളുടെ മോളുടെ ഓർമകൾ ആണ് മനസ്സിലേക്ക് ഓടിയെത്തുന്നത്… കാരണം ഇതൊരു സിനിമക്കഥയല്ല… ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച, ഇന്നും ഞങ്ങളുടെ ഹ്യദയത്തെ വേദനിപ്പിക്കുന്ന യാഥാർത്ഥ്യം ആണ്…ലോകത്തിന് ഇതൊരു സിനിമയായിരിക്കാം.. പക്ഷേ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ പൊന്നുമോളുടെ കഥയാണ്…മോളേ നീ ഞങ്ങളെ വിട്ട് പോയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വാപ്പിയുടെയും ഉമ്മിയുടെയും മനസ്സിൽ നീ ഇന്നും പഴയ കുഞ്ഞ് തന്നെയാണ്. കാലം എത്രകടന്ന് പോയാലും ഞങ്ങളുടെ ഹ്യദയത്തിൽ നീ ബാക്കിവെച്ച ശൂന്യത ഒരിക്കലും മായില്ല പൊന്നുമോളേ ഈ സിനിമ കാണുന്നവർക്ക് ഇതൊരു രംഗം മാത്രം ആയിരിക്കാം … പക്ഷേ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ ജീവിതമാണ് NIDA ZWORLD'.

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ അമ്പലപ്പുഴ സ്വദേശി പത്ത് വയസുകാരിയായിരുന്ന നിദ ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണം നിലച്ചമട്ടാണെന്ന് കുടുംബം ആരോപിച്ചിരുന്നു. 2022 ഡിസംബറിൽ നാഗ്പൂരിൽ വച്ചുണ്ടായ മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും മരണത്തിലെ ദുരൂഹത നീക്കാൻ സർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. മകളുടെ മരണത്തിന് കാരണമായ സാഹചര്യം വ്യക്തമാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിദ ഫാത്തിമയുടെ കുടുംബം ഇപ്പോഴും നീതിക്കായുള്ള കാത്തിരിപ്പിലാണ്.

Content Highlights: Shihabudheen posts a emotional note about his daughter on behalf of oru anveshanathinte thudakkam movie

dot image
To advertise here,contact us
dot image