കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് ചിത്രം 'സെറ' ഫസ്റ്റ് ലുക്ക് പുറത്ത്

സംവിധാനം സുജിത്ത് വാസുദേവ്

കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് നിര്‍മ്മാണ സംരംഭമായ 'സെറ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം സുജിത് വാസുദേവ് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. അശ്വിന്‍ പ്രകാശ്, ശ്രീജിത്ത് കെ, എല്‍സണ്‍ ബിസ്വാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമാണ് സുജിത് വാസുദേവ്. ദൃശ്യം, മെമ്മറീസ്, സെവന്‍ത് ഡേ, പുണ്യാളന്‍ അഗര്‍ബത്തീസ്, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഛായാഗ്രഹണ രംഗത്ത് ശ്രദ്ധ നേടിയ സുജിത്ത് വാസുദേവ് പൃഥ്വിരാജ് നായകനായ 'ജെയിംസ് ആന്‍ഡ് ആലീസ്' എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കും ചുവടുവെച്ചത്. അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'സെറ'.

മലയാള സിനിമയില്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് വേണു കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കാവ്യ ഫിലിം കമ്പനി. മാളികപ്പുറം, 2018, രേഖാചിത്രം , ആട് 3 തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ കമ്പനിയുടെ നിര്‍മ്മാണ നിരയില്‍ വലിയ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള സിനിമകളുമായി മലയാള സിനിമയില്‍ സജീവമായ കാവ്യ ഫിലിം കമ്പനിയുടെ പുതിയ ചിത്രമെന്ന നിലയിലും 'സെറ' ശ്രദ്ധ നേടുന്നു.

ബാനര്‍: കാവ്യ ഫിലിം കമ്പനി, നിര്‍മ്മാണം: വേണു കുന്നപ്പിള്ളി, സംവിധാനം, ഛായാഗ്രഹണം: സുജിത് വാസുദേവ്, തിരക്കഥ: അശ്വിന്‍ പ്രകാശ്, ശ്രീജിത്ത് കെ, എല്‍സണ്‍ ബിസ്വാസ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്, എഡിറ്റിംഗ്: ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി.കെ., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി. സുശീലന്‍, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ - അഖില്‍ ശശിധരന്‍,കലാസംവിധാനം: ഇന്ദുലാല്‍ കാവീട്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: രതീഷ് വിജയന്‍, സംഘട്ടനം: രാജശേഖര്‍, റോബിന്‍ ടോം, നൃത്തസംവിധാനം: ടിബിന്‍ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കിരണ്‍ റാഫേല്‍, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അനൂപ്രാജ് ഇരിട്ടി, വിഎഫ്എക്‌സ്: പിക്ടോറിയല്‍ എഫ്എക്‌സ്, സൗണ്ട് ഡിസൈന്‍: രാമ ഭദ്രന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: അജി മസ്‌കറ്റ്, ഡിസൈന്‍സ്: ടെന്‍ പോയിന്റ്‌സ്, പിആര്‍ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: The first look of 'Sera', the 14th film from Kavya Film Company, has been released. It is directed by Sujith Vasudev.

To advertise here,contact us