നന്ദമുരി ബാലകൃഷ്ണ ചിത്രം 'ദാദ' ടൈറ്റില്‍ ഗ്ലിമ്പ്‌സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബര്‍ 24 ന്

ഗോപിചന്ദ് മലിനേനി ആണ് ചിത്രത്തിന്റെ സംവിധായകന്‍

തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്പ്‌സ്, റിലീസ് തീയതി എന്നിവ പുറത്ത്. 'ദാദ' എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പന്‍ ആക്ഷന്‍ ചിത്രം 2026 ഡിസംബര്‍ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 'വീര സിംഹ റെഡ്ഡി' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക.

ടൈറ്റില്‍ പുറത്ത് വിട്ട് കൊണ്ട് ചിത്രത്തിന്റെ ഒരു മാസ് ഗ്ലിമ്പ്‌സ് വീഡിയോയും പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മാസ് അവതാരമായി, സ്‌റ്റൈലിഷ് ലുക്കിലാണ് ബാലകൃഷ്ണയെ ഈ ഗ്ലിമ്പ്‌സ് വീഡിയോ, പോസ്റ്റര്‍ എന്നിവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്‌റ്റൈലിഷ് ജാക്കറ്റും, കൂളിംഗ് ഗ്ലാസും സ്വര്‍ണ മാലയും ധരിച്ച്, ആയുധവും ചുമലിലേന്തി നില്‍ക്കുന്ന മാസ് ഗെറ്റപ്പിലാണ് അദ്ദേഹം പുതിയ പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. എസ് തമന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും, ബാലകൃഷ്ണയുടെ തകര്‍പ്പന്‍ പഞ്ച് ഡയലോഗും ഗ്ലിമ്പ്‌സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാസ്, കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകന്‍ ഗോപിചന്ദ് മലിനേനി, മഹത്വവും ചരിത്രവും വമ്പന്‍ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ഒരുങ്ങുകയാണ്.

രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിര്‍മ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനര്‍- വൃദ്ധി സിനിമാസ്, സംഗീതം - എസ്. തമന്‍, ഛായാഗ്രഹണം - അരവിന്ദ് എസ്. കശ്യപ്, എഡിറ്റര്‍ - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - എ.എസ്. പ്രകാശ്, സംഭാഷണം - സായ് മാധവ് ബുറാ, ആക്ഷന്‍ - രാം ലക്ഷ്മണ്‍, രവി വര്‍മ്മ, വെങ്കട്, മാര്‍ക്കറ്റിംഗ് - വാള്‍സ് & ട്രെന്‍ഡ്‌സ്, പിആര്‍ഒ- ശബരി.

Content Highlights: Title glimpse of the Nandamuri Balakrishna film 'Daada' released; global release on December 24.

To advertise here,contact us