'ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാൻ ഭാഗ്യം ഉണ്ടായ സൂര്യൻ…'; മമ്മൂട്ടിക്ക് ആശംസകളുമായി രമേശ് പിഷാരടി

എത്ര വർഷങ്ങൾ കഴിഞ്ഞാലും മമ്മൂട്ടിയെന്ന വിസ്മയം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പിഷാരടി പറഞ്ഞു

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി രമേഷ് പിഷാരടി. തന്റെ ഓർമകൾ തുടങ്ങിയ കാലം മുതൽ ഇന്നു വരെ ഒപ്പം ജ്വലിച്ചു നിൽക്കുന്ന സൂര്യനാണ് മമ്മൂട്ടിയെന്നും വർഷങ്ങൾക്ക് ഇപ്പുറവും അത് അതുപോലെ തുടരുകയാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലും മമ്മൂട്ടിയെന്ന വിസ്മയം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പിഷാരടി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചാണ് രമേശ് പിഷാരടി കുറിച്ചത്.

'യാത്ര ചെയ്യുമ്പോൾ വാഹനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ സൂര്യൻ ഒപ്പം യാത്ര ചെയ്യുന്നത് പോലെ തോന്നുമായിരുന്നു കുട്ടികാലത്ത്‌. വൻ മരങ്ങളും പർവതങ്ങളും പിന്നിലേക്ക് പോകുമ്പോലെ അനുഭവപ്പെടുമ്പോഴും സൂര്യൻ ഒപ്പം തന്നെ ഉണ്ടാവും…എന്റെ ഓർമകൾ യാത്ര തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഒപ്പം കണ്ട സൂര്യൻ…ജനാലയിലൂടെ അല്ലാതെ അടുത്ത് കാണുവാൻ ഭാഗ്യം ഉണ്ടായപ്പോൾ…സ്നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം…ഇത് സന്തോഷത്തിന്റെ മേള', രമേശ് കുറിച്ചു.

ആരാധകരും പ്രേക്ഷകരും മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷനിറവിലാണ്. എറണാകുളത്തെ വീട്ടിന് മുൻപിൽ രാത്രി ആരാധകർ തടിച്ചു കൂടിയിരുന്നു. പക്ഷേ മമ്മൂട്ടി ചെന്നൈയിൽ ആയിരുന്നു പകരം വീഡിയോ കോളിൽ എല്ലാവരെയും കണ്ട് നന്ദി പറയുകയും ചെയ്തു. ഒരു കാലഘട്ടം മുഴുവന്‍ താനും ദൂരെ നിന്ന് ആഘോഷിച്ചയാളാണ്. അടുത്തുപോകാന്‍ അവസരം കിട്ടിയപ്പോള്‍ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയെന്ന് പറയുന്നതുപോലെ ചെന്നൈയില്‍ പോയതാണെന്നും രമേഷ് പിഷാരടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: Ramesh Pisharody wishes Mammoottys Birthday

To advertise here,contact us