

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 75ാം ജന്മദിനമാണ്. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. വാപ്പച്ചിയും നടനുമായ മമ്മൂട്ടിക്ക് ഹൃദയം തൊടുന്ന ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചാണ് ദുൽഖർ ആശംസകൾ അറിയിച്ചത്.
'ലോകത്തിലെ എന്റെ ഏറ്റവും സുരക്ഷിതമായ ഇടം! അന്നും, ഇന്നും, എന്നും. ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അച്ഛാ. നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു', എന്നാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്.
നിമിഷങ്ങൾക്കകം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ദുൽഖറിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. യഥാർഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1998-ൽ പദ്മശ്രീ പുരസ്കാരത്തിന് അർഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.
Content Highlights: Actor Dulquer Salmaan extended birthday wishes to his father and Malayalam superstar Mammootty, marking the special occasion with a heartfelt message.