'എന്റെ തീരുമാനങ്ങളിൽ ഇടപെടാറില്ല, വീഴുമ്പോൾ താങ്ങാൻ വാപ്പച്ചിയുണ്ട്'; മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ സൽമാൻ

. എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഇവിടെയുണ്ടാകും. ഒരു ബാക്കപ്പ് പോലെ. ഞാന്‍ നിന്റെ സേഫ്റ്റി നെറ്റായി ഉണ്ടാകും. സര്‍ക്കസില്‍ വീഴുമ്പോഴുള്ള സേഫ്റ്റി നെറ്റ് പോലെ. അദ്ദേഹം എന്റെ സേഫ്റ്റി നെറ്റാണ്.

തന്റെ കരിയറിലും ജീവിതത്തിലും പിതാവ് മമ്മൂട്ടി നൽകിയ ഏറ്റവും വലിയ ഉപദേശത്തെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ദുൽഖർ സൽമാൻ. ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം ഐ ആം ഗെയിം റിലീസിന് മുന്നോടിയായി നടന്ന പരിപാടിയില്‍ നിങ്ങളുടെ അച്ഛന്‍ മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്താണ്? എന്ന ആരാധികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

'ഏറ്റവും അനുഗ്രഹിക്കപ്പെട്ട മകനാണ് ഞാന്‍. കാരണം അദ്ദേഹം എന്റെ ജീവിതത്തില്‍ അധികം ഇടപെടാറില്ല. നീ തന്നെ ചെയ്യണം, നീ തന്നെ ഫിഗര്‍ ഔട്ട് ചെയ്യണം, നീ പരാജയപ്പെടണം, നീ വിജയിക്കണം, അതെല്ലാം നിന്റേത് മാത്രമായിരിക്കണം. എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഇവിടെയുണ്ടാകും. ഒരു ബാക്കപ്പ് പോലെ. ഞാന്‍ നിന്റെ സേഫ്റ്റി നെറ്റായി ഉണ്ടാകും. സര്‍ക്കസില്‍ വീഴുമ്പോഴുള്ള സേഫ്റ്റി നെറ്റ് പോലെ. അദ്ദേഹം എന്റെ സേഫ്റ്റി നെറ്റാണ്. എന്ത് ചെയ്യണമെന്ന് പറയില്ല. നീ തന്നെ പഠിക്കണം, നിനക്ക് തെറ്റുകള്‍ സംഭവിക്കണം, അതാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം,' ദുല്‍ഖര്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. ഇരുവരേയും ഒരുമിച്ച് സ്‌ക്രീനില്‍ കാണണമെന്നുള്ള ആഗ്രഹവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. സിനിമാ ജീവിതം ആരംഭിച്ചിട്ട് 14 വര്‍ഷമായെങ്കിലും ദുല്‍ഖര്‍ ഇതുവരേയും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടില്ല.

Q : What's the best piece of advice you received from your father #Mammootty..❓#DulquerSalmaan: I think I'm I'm the most blessed son because my father doesn't interfere too much in my life.. He says, "You do, you figure out, you fail, you win, it should all be you." Anything…

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന 'ഐ ആം ഗെയിം' ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം സെപ്റ്റംബർ മൂന്നിന് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറിനും വമ്പന്‍ പ്രതികരണം ആണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന തീയേറ്റര്‍ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Content Highlights: Dulquer Salmaan opened up about the advice he received from his father and actor Mammootty while speaking on the stage of I Am Game, sharing his thoughts on the guidance and support he has received.

To advertise here,contact us