അയ്യപ്പാ…മനം കവർന്ന് നന്ദൻജീയും സായൂജ്യയും, തകർത്ത് ജസ്റ്റിൻ ചേട്ടൻ; 'Soulmates ഒരു സാത്തുകുടി പ്രണയം' പുറത്ത്

സിനിമയിൽ ഷൂട്ടിംഗ് നടത്തുന്ന ഷോർട്ട് ഫിലിം ആണ് ഇപ്പോൾ പ്രേക്ഷകരുടെ മുൻപിൽ ഭാവന സ്റ്റുഡിയോസ് എത്തിച്ചിരിക്കുന്നത്

ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയിലെ സംഗീത് പ്രതാപിന്റെ കഥാപാത്രമായ ജോയൽ ഡേവീസ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം 'Soulmates ഒരു സാത്തുകുടി പ്രണയം' പുറത്ത്. നിവിൻ പോളി ചെയ്ത കഥാപാത്രമായ ജസ്റ്റിൻ ഡേവീസാണ് ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത്. സിനിമയിൽ ഷൂട്ടിംഗ് നടത്തുന്ന ഷോർട്ട് ഫിലിം ആണ് ഇപ്പോൾ പ്രേക്ഷകരുടെ മുൻപിൽ ഭാവന സ്റ്റുഡിയോസ് എത്തിച്ചിരിക്കുന്നത്.

തിയേറ്ററിൽ ഷോർട് ഫിലിം രംഗങ്ങൾക്ക് കാണികൾ ചിരിച്ചുമറിയുകയിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹാസ്യ രൂപേണയാണ് ചിത്രത്തിൽ ഈ സീനുകൾ ഗിരീഷ് തയ്യാറാക്കിയിരിക്കുന്നത്. അതുപോലെ തന്നെ ഷോർട് ഫിലിമിലും സ്പൂഫ് കോമഡി ഴോണറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. 15 മിനിറ്റ് ദൈർഘ്യം ഉള്ള ഷോർട് ഫിലിം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളായ ബ്രിന്റോ, ഗ്ലിക്സൺ, രോഹിത്ത് എന്നിവർ തന്നെയാണ് ഷോർട് ഫിലിമിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.

അതേസമയം, ബെത്‌ലഹേം കുടുംബ യൂണിറ്റ് 150 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നേടി ജൈത്രയാത്ര തുടരുകയാണ്. ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: bethlehem kudumba unit's Soulmates oru sathukudi pranayam short film released

To advertise here,contact us