മലയാള ബോക്സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍പ്പറത്തി കുതിക്കുന്ന ഭാവന സ്റ്റുഡിയോസിന്റെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' തെന്നിന്ത്യയൊട്ടാകെ തരംഗം തീര്‍ക്കാന്‍ ഒരുങ്ങുന്നു. 6ദിനം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 4-ന് തമിഴ്, തെലുങ്ക് പതിപ്പുകള്‍ തിയേറ്ററുകളിലെത്തും.
'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ വമ്പന്‍ തരംഗം സൃഷ്ടിക്കാനാണ് നിവിന്‍ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം ഏവരും ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബില്‍ ഒട്ടേറെ കാഴ്ചക്കാരെ ഇതിനകം ട്രെയിലര്‍ സ്വന്തമാക്കി കഴിഞ്ഞു.
തമിഴ് പതിപ്പിന്റെ വിതരണാവകാശം ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മലയാളത്തിലെ അവിശ്വസനീയ വിജയ കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുന്‍നിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസും ചേര്‍ന്ന് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പര്‍ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
Content Highlights: Bethlehem Kudumba Unit set to make waves in Tamil and Telugu, trailer out