നിവിന്‍പോളി-മമിത ബൈജു നായിക-നായകന്മാരായി എത്തിയ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ സംവിധായകന്. ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം.
ഓണാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ഒരുമിച്ചുള്ള ഓണാഘോഷ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. ഈ വീഡിയോയിലെ പലഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള നിര്‍മാതാവ് ശ്യാം പുഷ്കരന് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കുറച്ച് പ്രായവ്യത്യാസമുള്ളവരുടെ പ്രേമമാണെന്ന് പറഞ്ഞിരുന്നല്ലോ. കുറേപ്പേര്ക്കത് റിലേറ്റ് ചെയ്യാന്‍ പറ്റും എന്ന് പറഞ്ഞു കൊണ്ട് ശ്യാം അല്ലേ മച്ചാനേ എന്ന് ഫഹദ് ഫാസിലിനോട് ചോദിക്കുകയായിരുന്നു. ചിരിച്ചു കൊണ്ട് പിന്നേയ് എന്നായിരുന്നു മറുപടി. ഇത് കേട്ടതും ഒപ്പമുണ്ടായിരുന്ന നിവിന്‍ പോളിയും മമിത ബൈജുവും ദിലീഷ് പോത്തനും ഗിരീഷുമെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. നസ്രിയയുടേയും ഫഹദിന്റേയും പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് ശ്യാം സുഹൃത്തിനെ ട്രോളിയത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തും. ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ബെത്ലഹേം കുടുംബ യൂണിറ്റ് എത്തുന്നത്. നിവിനും മമിതയും ഒരുമിക്കുമ്പോള്‍ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, സ്രിന്ദ, അഖില ഭാര്‍ഘവന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
Content Highlights: Words spoken by Shyam Pushkar to Fahadh during the Bethlehem Family Unit's Onam celebration are currently sparking laughter on social media.