അന്ന് മമ്മൂക്ക പറഞ്ഞ വാക്ക് പാലിച്ചു, ദേശീയ പുരസ്‌കാര നേട്ടത്തിൽ കമൽ ഹാസനെ മറികടന്നു; അഭിനന്ദനവുമായി നടൻ

'ദേശീയ അവാർഡുകളുടെ എണ്ണത്തിൽ എന്നെ മറികടക്കുമെന്ന് നിങ്ങൾ ഒരിക്കൽ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു'

അന്ന് മമ്മൂക്ക പറഞ്ഞ വാക്ക് പാലിച്ചു, ദേശീയ പുരസ്‌കാര നേട്ടത്തിൽ കമൽ ഹാസനെ മറികടന്നു; അഭിനന്ദനവുമായി നടൻ
dot image

72-ാമത് ദേശീയ പുരസ്‌കാരതിൽ മികച്ച നടനുള്ള നാലാമത്തെ അവാർഡ് നേടിയിരിക്കുകയാണ് മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ ദേശീയ അവാർഡിനെക്കുറിച്ച് മുൻപ് മമ്മൂട്ടി കമൽ ഹാസനോട് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

'എനിക്കും കമൽ ഹാസനും ഇപ്പോൾ മികച്ച നടനുള്ള മൂന്ന് അവാർഡ് വീതമാണുള്ളത്. ഞങ്ങൾ ആര് അതിനെ മറികടക്കും എന്നുള്ള മത്സരത്തിലാണ് ഇപ്പോൾ' എന്നാണ് മുൻപ് ഒരു വേദിയിൽ വെച്ച് മമ്മൂട്ടി തമാശരൂപേണ പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിക്ക് അഭിനന്ദനവുമായി കമൽ ഹാസനും എത്തിയിട്ടുണ്ട്. 'നാലാമത്തെ ദേശീയ അവാർഡിന് അഭിനന്ദനങ്ങൾ. ദേശീയ അവാർഡുകളുടെ എണ്ണത്തിൽ എന്നെ മറികടക്കുമെന്ന് നിങ്ങൾ ഒരിക്കൽ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. നിങ്ങൾ വാക്ക് പാലിക്കുന്ന ആളാണ്! ഇനിയും നിരവധി അംഗീകാരങ്ങൾ തേടി എത്തട്ടെ എന്റെ സുഹൃത്തേ', എന്നാണ് കമൽ കുറിച്ചത്.

മമ്മൂട്ടിക്ക് ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്കാരം ആണിത്. 1989: മതിലുകൾ & ഒരു വടക്കൻ വീരഗാഥ, 1993: വിധേയൻ & പൊന്തൻ മാട,
1998: ഡോ. ബാബാസാഹേബ് അംബേദ്കർ (ഇംഗ്ലീഷ്/ഹിന്ദി) എന്നീ സിനിമകൾക്കാണ് മുൻപ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയെന്ന റെക്കോർഡിൽ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി (ഇരുവർക്കും 4 വീതം).

Content Highlights:Following Mammootty's latest National Film Award win, an actor recalled a promise made by the veteran star years ago. The achievement also marks a significant milestone, with Mammootty moving ahead of Kamal Haasan in the number of Best Actor National Awards.

dot image
To advertise here,contact us
dot image