കാണാൻ ആരും വരില്ലെന്ന് പറഞ്ഞു, ഒടുവിൽ 100 കോടി അടിച്ചു; സാമന്ത ചിത്രം മാ ഇന്‍ടി ബംഗാരം OTT യിലേക്ക്

സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍ എങ്ങനെയുണ്ടാകുമെന്ന് സാമന്തയുടെ സുഹൃത്ത് ഡിസ്ട്രിബ്യൂട്ടറോട് ചോദിച്ചപ്പോള്‍ 'ഒരു നായികയുടെ പടം കാണാന്‍ ആര് വരാനാണ്' എന്നായിരുന്നു മറുപടി

നടി സാമന്ത പ്രധാന വേഷത്തിലെത്തിയ 'മാ ഇന്‍ടി ബംഗാരം' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. നൂറ് കോടിയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. സാമന്തയുടെ തന്നെ ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.

ജൂലൈ 17 മുതൽ മാ ഇന്‍ടി ബംഗാരം സ്ട്രീമിങ് ആരംഭിക്കും. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. സിനിമ 100 കോടി ക്ലബിലെത്തിയ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം സിനിമയുടെ റിലീസിന് മുന്‍പായി ഒരു ഡിസ്ട്രിബ്യൂട്ടര്‍ പറഞ്ഞ വാക്കുകളും സാമന്ത സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം കുറിച്ചത് വൈറലായിരുന്നു. സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍ എങ്ങനെയുണ്ടാകുമെന്ന് സാമന്തയുടെ സുഹൃത്ത് ഡിസ്ട്രിബ്യൂട്ടറോട് ചോദിച്ചപ്പോള്‍ 'ഒരു നായികയുടെ പടം കാണാന്‍ ആര് വരാനാണ്' എന്നായിരുന്നു മറുപടി എന്നാണ് സാമന്ത പറയുന്നത്. അന്ന് അങ്ങനെ പറഞ്ഞവര്‍ പതിയെ തിരുത്തി പറയാന്‍ തുടങ്ങുമെന്നാണ് സാമന്ത വാക്കുകള്‍.

July 17th Okokkodni kodathamu chudu... Prematho abbaaa ❤️‍🔥#MaaIntiBangaaram streaming from July 17th on JioHotstar! 💫 #MaaIntiBangaaramOnJioHotstar@Samanthaprabhu2 @TralalaPictures #RajNidimoru #NandiniReddy @himankd @gulshandevaiah @diganthmanchale @gautamitads… pic.twitter.com/0pgDLow1n4

'മാ ഇന്‍ടി ബംഗാരം റിലീസ് ചെയ്യുന്നതിന് മുന്‍പ് ആര്‍ക്കെങ്കിലും ഇങ്ങനെയൊരു സിനിമ വരുന്നത് അറിയാമോ എന്നായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്. ബി ലെവല്‍ തിയേറ്ററിലെ ഡിസ്ട്രിബ്യൂട്ടറെ എന്റെ സുഹൃത്ത് ആ സമയത്ത് വിളിച്ച് ഓപ്പണിങ് ഡേ എങ്ങനെയുണ്ടാകുമെന്ന് ചോദിച്ചു. ഞാനും ഫോണിന്റെ ഇങ്ങേ തലയ്ക്കലിരുന്ന് എല്ലാം കേള്‍ക്കുന്നുണ്ട് എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. ആരെങ്കിലും ഒരു നായികയുടെ പടം കാണാന്‍ വരുമോ. വലിയ ഹീറോയുടെ പടമാണെങ്കിലെ ആളുകള്‍ വരൂ. ഹീറോയിന്റെ സിനിമ കാണാന്‍ ആരും വരില്ല. അവരുടെ ഗ്ലാമര്‍ മാത്രമാണ് ആളുകള്‍ക്ക് അറിയുന്നത്' എന്നായിരുന്നു അയാളുടെ മറുപടി.

ജൂണ്‍ 19നാണ് മാ ഇന്‍ടി ബംഗാരം തിയേറ്ററുകളിലെത്തിയത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് രാജ് നിന്ദിമൊരുവും വസന്ത് മാരിഗാന്ദിയും പ്രഭാസ് ബൊപ്പുടിയും ചേര്‍ന്നാണ്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലായിരുന്നു.

Content Highlights: Samantha’s film Maa Inti Bangaram is set to arrive on OTT after achieving a strong box office performance. The movie, which was initially underestimated, reportedly crossed the ₹100 crore mark.

To advertise here,contact us