മഴയത്ത് 12 മണിക്കൂർ നീണ്ട് നിന്ന സംഘട്ടന രംഗം, കയ്യടി നേടി ചിരഞ്ജീവി; അപ്‌ഡേറ്റുമായി 'ചിരു 158'

രാവിലെ 9 മണിക്ക് ലൊക്കേഷനിൽ എത്തിയ ചിരഞ്ജീവി ഏകദേശം 12 മണിക്കൂർ തുടർച്ചയായി മഴയിൽ ചിത്രീകരിച്ചു

ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി ഒരുക്കുന്ന സിനിമയാണ് ചിരു 158. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ ആണ് ഈ സിനിമ നിർമിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണവും അതിനായി ചിരഞ്ജീവി കാണിച്ച പ്രതിബദ്ധതയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

മഴയിൽ ഉള്ള സംഘട്ടന രംഗം ആണ് വലിയ കാൻവാസിൽ ചിത്രത്തിനായി ഒരുക്കിയത്. 12 മണിക്കൂറോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ഈ രംഗം പൂർത്തിയായത്. രാവിലെ 9 മണിക്ക് ലൊക്കേഷനിൽ എത്തിയ ചിരഞ്ജീവി ഏകദേശം 12 മണിക്കൂർ തുടർച്ചയായി മഴയിൽ ചിത്രീകരിച്ചു. ഒരു ഹ്രസ്വ ഉച്ചഭക്ഷണ ഇടവേള മാത്രം എടുത്ത അദ്ദേഹം, ശാരീരികമായി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ശ്രദ്ധേയമായ ഊർജ്ജത്തോടും കൃത്യതയോടും കൂടി ആ ആക്ഷൻ ഭാഗങ്ങൾ അവതരിപ്പിച്ചു. മലയാളി താരം അനശ്വര രാജൻ ആണ് നിലവിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തെലുങ്ക് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്. ആക്ഷൻ, ഇമോഷൻ, മാസ് അപ്പീൽ എന്നിവ നിറഞ്ഞ ഒരു മെഗാ മാസ് കൊമേഴ്സ്യൽ എന്റർടെയ്നറായി ആണ് ചിത്രം ഒരുങ്ങുന്നത്.

രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ: കെവിഎൻ പ്രൊഡക്ഷൻസ്, നിർമ്മാതാവ്: വെങ്കട്ട് കെ നാരായണ, സംഗീതം: തമൻ എസ്, തിരക്കഥാകൃത്തുക്കൾ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി, അഡീഷണൽ തിരക്കഥാകൃത്തുക്കൾ: ഹരി മോഹന കൃഷ്ണ, വിനീത് പൊട്ലൂരി, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, സംഭാഷണങ്ങൾ: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടർമാർ: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടർ: വി. ക്രാന്തി ചക്രവർത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരണ്യ പൊട്ല, മാർക്കറ്റിംഗ്ഃ ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

Content Highlights: Chiranjeevi’s Chiru158 features a massive rain-soaked action sequence reportedly shot for 12 hours, with the actor’s dedication winning praise from fans.

To advertise here,contact us