'കുറച്ചു കൂടി നന്നാക്കണം എന്ന് പറയാറുള്ള അച്ഛന്‍ ഇത്തവണ ഏറെ പ്രശംസിച്ചു,' വേദിയില്‍ കണ്ണ് നിറഞ്ഞ് ദീപ

എന്‍റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല. ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി.

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദീപ തോമസ്. വെങ്കടേഷ് മഹ സംവിധാനം ചെയ്ത 'റാവു ബഹദൂർ' എന്ന സിനിമയാണ് നദിയുടേതായി തിയേറ്ററിൽ എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത് സൈക്കോളജിക്കൽ ത്രില്ലറായെത്തിയ ചിത്രത്തിൽ ദീപ തോമസാണ് നായിക. സത്യ ദേവ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ വികാരാധീനയായ ദീപയുടെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സംസാരിക്കുന്നതിനിടയില്‍ താരം കരയുകയും സദസിലിരുന്ന സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു."ഇന്നലെ പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ ചിരിക്കുകയും കരയുകയും അങ്ങനെ ഈ സിനിമയുടെ എല്ലാ വികാരങ്ങള്‍ക്കൊപ്പം അവര്‍ പോയി. എന്‍റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല.

ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി. ദീപ, കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛന്‍ എപ്പോഴും പറയും. ഇപ്രാവശ്യം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ലഭിച്ചത്. ദീപ ഇത് നിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞു".- ദീപ കൂട്ടിച്ചേര്‍ത്തു.

കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദീപ തോമസ്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായിരുന്നു. കരിയറില്‍ ദീപ തോമസ് എന്ന നടിയ്ക്ക് ബ്രേക്ക് നല്‍കിയത് ഹോം എന്ന ചിത്രമാണ്. ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ നായികയായ പ്രിയ എന്ന റോളിലാണ് ദീപ വന്നത്.

Content Highlights: Actress Deepa Thomas turned emotional during the success celebration of the Malayalam film Rao Bahadur. Overwhelmed by the film's positive response and the appreciation from audiences, she was moved to tears while expressing her gratitude. The heartfelt moment became one of the highlights of the event, reflecting the team's joy over the movie's success.

To advertise here,contact us