കാത്തിരിപ്പ് അവസാനിച്ചു, ഒടിടിയിൽ എത്തി മാത്യു തോമസ് ചിത്രം 'സുഖമാണോ സുഖമാണ്'

സ്ട്രീമിങ്ങിന് പിന്നാലെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ചിത്രം 'സുഖമാണോ സുഖമാണ്' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ രചനയും സംവിധാനവും അരുൺ ലാൽ രാമചന്ദ്രനാണ് നിർവഹിക്കുന്നത്.

സ്ട്രീമിങ്ങിന് പിന്നാലെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ലൊരു ഫീൽ ഗുഡ് ചിത്രമാണ് ഇതെന്നും സിനിമയിലെ പ്രകടനങ്ങൾ എല്ലാം നന്നായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്. ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.

#SukhamanoSukhamann :- This film felt like a fresh breeze to me. I wouldn't call it a great film, but there was something about it that connected with me emotionally ❤️✨ pic.twitter.com/IUIDLfLpnc

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിൻ ബെസെന്റ്, അസോസിയേറ്റ് പ്രൊഡ്യൂസർ : അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി. കെ, സൗണ്ട് ഡിസൈൻ : കിഷൻ സപ്ത, സൗണ്ട് മിക്‌സിങ് : ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ : ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഹൈൽ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകർ, കാസ്റ്റിങ് : കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ : മാക്ഗുഫിൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: The wait is over for fans of Mathew Thomas as his film Sukhamano Sukhamanu is now available on OTT platforms. After its theatrical run, the film has made its digital debut, allowing a wider audience to experience its story and performances.

To advertise here,contact us