തമിഴ്നാട് മുഖ്യമന്ത്രിയും സിനിമാതാരവുമായിരുന്ന വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സന്ദീപ് കൃഷ്ണൻ നായകനായി എത്തുന്ന സിഗ്മ എന്ന ചിത്രത്തിന്റെ ടീസർ മാസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ചിത്രത്തിലെ സിഗ്മ സ്റ്റൈൽ എന്ന പാട്ടിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പാട്ടും അതിലെ ജേസൺ സഞ്ജയ് യുടെ പെർഫോമൻസുമാണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
സംവിധാനം മാത്രമല്ല അഭിനയത്തിലും താൻ ഒരു കൈ നോക്കിയേക്കുമെന്ന സൂചനകളാണ് ജേസൺ ഇതിലൂടെ നൽകുന്നത്. പ്രൊമോഷണൽ സോങ്ങായി പുറത്തുവന്നിരിക്കുന്ന സിഗ്മ സ്റ്റൈലിൽ സ്റ്റൈലിഷ് ലുക്കിലാണ് ജേസൺ പ്രത്യക്ഷപ്പെടുന്നത്. റാപ്പ് സിങ്ങേഴ്സിനൊപ്പം ജാം ചെയ്ത് കട്ട ആറ്റിറ്റിയൂഡിൽ, ചെറിയ സ്റ്റെപ്സുമായാണ് ജേസൺ വീഡിയോയിൽ എത്തിയിരിക്കുന്നത്.
വിജയ്യുടെ വേട്ടൈക്കാരൻ എന്ന ചിത്രത്തിലാണ് നേരത്തെ ജേസൺ സിനിമയിൽ മുഖം കാണിച്ചിട്ടുള്ളത്. നാൻ അടിച്ചാൽ താങ്ക മാട്ടേൻ.. പാട്ടിൽ വിജയ് സ്റ്റൈലിൽ ഡാൻസ് കളിച്ച് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു ജേസൺ. ഇപ്പോൾ സിഗ്മയിലേക്ക് എത്തുമ്പോൾ വേട്ടക്കൈാരനിലെ ആ സ്പെഷ്യൽ പെർഫോമൻസ് ഓർക്കുന്നവർ ഏറെയാണ്.
തമൻ എസ് ആണ് സിഗ്മ സ്റ്റൈലിന് സംഗീതം നൽകിയിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. ഈ വർഷം തന്നെ സിഗ്മ തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, യോഗ് ജാപ്പി, അൻബു താസൻ, കിരൺ കൊണ്ട, മഗലക്ഷ്മി സുദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlights: Vijay's son Jason Sanjay's new movie Sigma's new single Sigma Style released. In his directorial debute movie's song Jason is performing dance and atttitude surprised many.