

അനുരാഗ് കശ്യപ്, ഇന്ദ്രജിത് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനുരാഗ് കശ്യപ് ഒരുക്കുന്ന സിനിമയാണ് ബന്ദർ. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തി. ബോബി ഡിയോളിനും അനുരാഗ് കശ്യപിനും ഒപ്പം പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടൻ ഇന്ദ്രജിത്. താൻ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയും സത്യസന്ധനായ സഹനടന്മാരിൽ ഒരാളാണ് ബോബി ഡിയോളെന്നും ഇന്ദ്രജിത് പറഞ്ഞു.
'ഗാങ്സ് ഓഫ് വസേപൂർ കണ്ടപ്പോൾ മുതൽ, അനുരാഗ് കശ്യപിനൊപ്പം ഒരു ദിവസം പ്രവർത്തിക്കണമെന്നത് എന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു. നിങ്ങൾ എന്തെങ്കിലും നേടണം എന്ന് അതിയായി ആഗ്രഹിക്കുമ്പോൾ, അത് നേടാനായി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന് പറയുന്നതു പോലെ. ഇപ്പോൾ ആഗ്രഹിച്ചതുപോലെ ബന്ദർ സാധ്യമായിരിക്കുന്നു. ഇങ്ങനെയൊരു പഠനാനുഭവത്തിന് അനുരാഗ് കശ്യപിന് നന്ദി. നിങ്ങളോടൊപ്പം ജോലി ചെയ്യുന്നതും സമയം ചെലവഴിക്കുന്നതും സിനിമ, ജീവിതം, അതിനിടയിലുള്ള എല്ലാത്തിനെയും കുറിച്ചുള്ള ഒരു മാസ്റ്റർക്ലാസ് ആയിരുന്നു.
സ്നേഹം ബഹുമാനം… ഞാൻ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയും സത്യസന്ധനായ സഹനടന്മാരിൽ ഒരാളാണ് ബോബി ഡിയോൾ. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതായിരിക്കും!. ഇത്രയധികം മനോഹരമായ ആളുകളെയും അത്ഭുതകരമായ കലാകാരന്മാരെയും കണ്ടുമുട്ടാനും അവരോടൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞതിൽ നന്ദി', ഇന്ദ്രജിത്തിന്റെ വാക്കുകൾ. 2010-ല് പുറത്തിറങ്ങിയ 'ദി വെയ്റ്റിംഗ് റൂം' എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്ത് അഭിനയിക്കുന്ന ഹിന്ദി ചിത്രമാണിത്.
സമീർ മെഹ്റ എന്നാണ് ബോബി ഡിയോൾ കഥാപാത്രത്തിന്റെ പേര്. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. 2025ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) പ്രദർശിപ്പിച്ച സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്യ മൽഹോത്ര, സബ ആസാദ്, സപ്ന പബ്ബി, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഫ്രോൺ മാജിക് വർക്സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ബന്ദർ നിർമിച്ചിരിക്കുന്നത്.
Content HighlightsActor Indrajith Sukumaran shared a heartfelt reflection on a long-cherished ambition and spoke highly of a fellow artist, describing him as one of the most sincere actors in the industry. His comments have drawn attention from fans and cinema enthusiasts alike.