അഡാർ ലുക്കിൽ Vineeth Sreenivasan! സോംബിയ്ക്ക് ജോൺസൺ മാഷിന്റെ വക ഒരു പാട്ടും പാടി കൊടുത്തു; വീഡിയോ

സോംബിയായാലും ജോണ്‍സണ്‍ മാഷിന്‍റെ പാട്ടില്‍ വീണുപോകും എന്ന് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റ് ചെയ്യുന്നത്.

അഡാർ ലുക്കിൽ Vineeth Sreenivasan! സോംബിയ്ക്ക് ജോൺസൺ മാഷിന്റെ വക ഒരു പാട്ടും പാടി കൊടുത്തു; വീഡിയോ
dot image

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്ന ഒരു വീഡിയോ ഉണ്ട്. വിനീത് ശ്രീനിവാസനാണ് വീഡിയോയിലെ താരം. അരുൺ ചന്തു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണിത്. വീഡിയോയിൽ വിനീത് ശ്രീനിവാസൻ അതിമനോഹരമായി ഒരു ഗാനം ആലപിക്കുന്നതാണ് ഉള്ളത്.

നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എന്ന ചിത്രത്തിൽ ജോൺസൺ മാഷ് സംഗീതം നൽകിയ ഹിറ്റ് ഗാനമായ 'പവിഴം പോൽ പവിഴാധരം പോൽ' എന്ന പാട്ടാണ് വിനീത് ശ്രീനിവാസൻ ഈ വീഡിയോയിൽ പാടുന്നത്. പതിവുപോലെ വിനീതിന്റെ മനോഹരശബ്ദം എല്ലാവരുടെയും ഹൃദയം കവർന്നെങ്കിലും ഒപ്പം മറ്റ് രണ്ട് കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയായത്.

Also Read:

ഒന്ന് വിനീത് ശ്രീനിവാസനൊപ്പം ഗിറ്റാർ വായിക്കുന്ന സിനിമയിലെ ക്യാരക്ടറാണ്. സോംബി വേഷത്തിലിരിക്കുന്ന ആൾക്കൊപ്പമാണ് വിനീത് ശ്രീനിവാസൻ 'പവിഴം പോൽ പവിഴാധരം പോൽ' പാടുന്നത്. 'ഡിസ്‌ടോപ്പിയൻ ലോകത്ത് ജോൺസൺ മാഷിനോടുള്ള സ്‌നേഹം പരത്തി V S. സ്‌പെഷ്യൽ റിക്വസ്റ്റ് ഫ്രം അൺ-ഡെഡ്‌സ്,' എന്നാണ് വല ടീം വീഡിയോക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

വീഡിയോയിൽ കണ്ടവർ പിന്നീട് ഏറ്റവും കൂടുതൽ കമന്റ് ചെയ്തത് വിനീത് ശ്രീനിവാസന്റെ ലുക്കിനാണ്. വലയിൽ അതീവ സ്റ്റെലിഷ് മോഡേൺ ലുക്കിലാണ് നടൻ എത്തുന്നത് ഇതോടെ വ്യക്തമായി കഴിഞ്ഞു. ഇതുവരെ കാണാത്ത ഹെയർ സ്‌റ്റൈലാണ് ചിത്രത്തിൽ വിനീത് പരീക്ഷിക്കുന്നത് എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Scene from Vala movie Intro Teaser

Also Read:

അതേസമയം, ഗഗനചാരിയ്ക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് വല. ടർട്ടിൽ വൈൻ പ്രൊഡക്ഷൻസും ലേറ്റേഴ്‌സ് എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ ജഗതി ശ്രീകുമാർ പ്രൊഫ. അമ്പിളി എന്ന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന ഇൻട്രൊ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, അനാർക്കലി, ബേസിൽ ജോസഫ്, അജു വർഗീസ്, മാധവ് സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlights: Vineeth Sreenivasan singing Johnson Master's Pavizham pol song in Vala movie location with a Zombie character goes viral.

dot image
To advertise here,contact us
dot image