ചിരി കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞു,10 വർഷത്തോളം എന്നെ അത് ബാധിച്ചു, മിസ് ഇന്ത്യ ആയിട്ടും ചിരിച്ചില്ല;നേഹ ധൂപിയ

'അന്നത്തെ ഫോട്ടോസ് നോക്കിയാല്‍ കാണാം,ഞാന്‍ ചിരിക്കുന്നില്ല.എല്ലാത്തിനും കാരണം എന്റെ ചിരി ഭംഗിയില്ലെന്ന് അവര്‍ പറഞ്ഞതിനാലാണ്'

ബോളിവുഡിലെ മുന്‍നിര താരമാണ് നേഹ ധൂപിയ. മിസ് ഇന്ത്യ പട്ടം നേടിയാണ് നേഹ സിനിമയിലെത്തുന്നത്. നിരവധി സിനിമകളിലും ഒടിടി ഷോകളിലുമൊക്കെ അഭിനയിച്ച് ബോളിവുഡിലെ നിറ സാന്നിധ്യമായി നില്‍ക്കുകയാണ് നേഹ ധൂപിയ. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും കയ്യടി നേടാറുണ്ട് നേഹ. ബോഡി ഷെയ്മിംഗിനെതിരെ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സംസാരിച്ച് കയ്യടി നേടാറുണ്ട് നേഹ. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറയുകയാണ് നേഹ.

തന്റെ ചിരി കാണാൻ ഭംഗിയില്ലെന്ന് ഒരാൾ മുഖത്ത് നോക്കി പറഞ്ഞുവെന്നും പിന്നീട് കുറേ കാലം താൻ ചിരിച്ചില്ലെന്നും നടി പറഞ്ഞു. 'എന്റെ കരിയറിന്റെ തുടക്കം. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വളരെ പുതിയതായിരുന്നു. ഒരു ടിവി ഷോയുടെ ഓഡിഷന് പോയി. കാസ്റ്റിങ് ഡയറക്ടറുടെ കൂടെ കാറില്‍ ഇരിക്കുകയായിരുന്നു. അയാള്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ ചിരിച്ചു. നീ ചിരിക്കരുത്, നിന്റെ ചിരി കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞു. ചിരിക്കാത്തപ്പോഴാണ് നിന്റെ മുഖത്തിന് കരുത്ത് കൂടുതലെന്നാണ് പറഞ്ഞത്. പിന്നീട് മിസ് ഇന്ത്യ നേടിയിട്ടും ഞാന്‍ ചിരിച്ചിട്ടില്ല. അന്നത്തെ ഫോട്ടോസ് നോക്കിയാല്‍ കാണാം,ഞാന്‍ ചിരിക്കുന്നില്ല.

8-10 വര്‍ഷത്തേക്ക് എന്നെ ബാധിച്ചു. എല്ലാത്തിനും കാരണം എന്റെ ചിരി ഭംഗിയില്ലെന്ന് അവര്‍ പറഞ്ഞതിനാലാണ്,' നേഹ ധൂപിയ പറയുന്നു. ഡബിൾ ഡേറ്റ് എന്ന ടിവി ഷോയ്ക്കിടെയായിരുന്നു നേഹയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും സൈബര്‍ ആക്രമണവും നേരിട്ടിട്ടുള്ള താരമാണ് നേഹ. നടന്‍ അങ്കത് ബേദിയാണ് നേഹയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് കുട്ടികളാണുള്ളത്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് നേഹ.

Content Highlights: Actress and former Miss India Neha Dhupia has candidly spoken about the insecurities she faced even after achieving success in the beauty pageant world. Reflecting on her journey, Neha revealed that she struggled to smile confidently because she believed she did not look pretty when she smiled. Despite winning the prestigious Miss India title, she continued to deal with self-doubt and concerns about her appearance.

To advertise here,contact us