

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കാട്ടാളൻ സൂപ്പർ ഹിറ്റാകുമെന്നാണ് പടം കണ്ടിറങ്ങിയവർ പറയുന്നത്. ചിത്രത്തിൽ ഗായകൻ ഹനാൻ ഷായും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ സിനിമയിൽ ഹനാന് ഡയലോഗുകൾ ഇല്ലാത്തതിൽ ചൊല്ലി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിൽ പ്രതികരിക്കുകയാണ് സംവിധായകൻ പോൾ ജോർജ്.
'ഹനാന് വന്നപ്പോഴേ അദ്ദേഹത്തോട് ആ കഥാപാത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. ഹനാന് അത് ചെയ്യാന്‍ തയ്യാറായിട്ട് തന്നെയാണ് വന്നത്. ഡയലോഗ് ഇല്ല എന്നുള്ളത് ഓഡിയന്‍സിനെ എത്രത്തോളം അഫക്റ്റ് ചെയ്യും എന്നത് നമ്മള് ആ സമയത്ത് ചിന്തിച്ചില്ല', പോളിന്റെ വാക്കുകൾ. ഓണ്‍ലൈന്‍ മലയാളി ഇവെന്റ്സ് എന്ന യുട്യൂബ് ചാനലിനോടാണ് പോളിന്റെ പ്രതികരണം. അതേസമയം ആഗോള ബോക്സ് ഓഫീലില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ആഗോള തലത്തിൽ നിന്ന് ആദ്യ ദിനം കാട്ടാളൻ നേടിയത് 9.02 കോടിയാണ്. കേരളത്തിൽ നിന്ന് 3.91 കോടിയും ഇന്ത്യയിൽ നിന്നും 3.47 കോടിയുമാണ് കാട്ടാളൻ നേടിയിരിക്കുന്നത്. കാട്ടാളൻ തിയേറ്റർ തൂക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അഡ്വാൻസ് ബുക്കിങ്ങിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആയിരുന്നു ലഭിച്ചിരുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്.
ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തിൽനിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.
Content Highlights: After social media discussions and trolling regarding Hanan Shah's role in Kaattalan allegedly lacking dialogues, the film’s director has addressed the issue. The clarification has sparked fresh conversations among moviegoers about the character’s importance and the film’s creative choices.