മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ ഈ വർഷം ചിത്രീകരണം ആരംഭിക്കും;അപ്ഡേറ്റുമായി തിരക്കഥാകൃത്ത്

‘ഉണ്ട’ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടി– ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് മട്ടാഞ്ചേരി മാഫിയ.

‘ഉണ്ട’ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടി– ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് മട്ടാഞ്ചേരി മാഫിയ. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‍ലിന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ഗ്യാങ്സ്റ്റർ കോമഡി ആക്‌ഷൻ എന്റർടെയ്നറാകും ചിത്രം. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് നിയോഗ് കൃഷ്ണ. ചിത്രത്തിന്റെ തിരക്കഥ രചന അവസാന ഘട്ടത്തിലാണെന്നും, ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് നിയോഗ് പറഞ്ഞിരിക്കുന്നത്. യൂട്യൂബ് ലൈവിൽ സംവദിക്കുമ്പോഴായിരുന്നു നിയോഗിന്റെ പ്രതികരണം.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഖാലിദും ബി. രാകേഷും ചേര്‍ന്നാണ്. നിയോഗ് കൃഷ്ണ, ഷരഫു– സുഹാസ്, തസ്റീഖ് അബ്ദുള്‍ സലാം എന്നിവരുടേതാണ് കഥ. വേഷ പകർച്ചകൾ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്മാനൊപ്പം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകളെറെയാണ്.

സംഗീതം റെക്സ് വിജയനും ബിജിഎം സുഷിന്‍ ശ്യാമുമാണ്. ക്യാമറ ജിംഷി ഖാലിദ്, എഡിറ്റർ നൗഫൽ അബ്ദുല്ല, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, കോസ്റ്റ്യൂം മാഷർ ഹംസ, വി.എഫ്.എക്സ്. ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ വിഷാദ് കെ.എൽ., സ്റ്റിൽസ് രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ ചാർളി ആൻഡ് ദി ബോയ്സ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ.

Content Highlights: Screenwriter Niyog Krishna has confirmed that the much-anticipated film Mattancherry Mafia, starring Mammootty and directed by Khalid Rahman, is set to begin shooting this year. The project has already created excitement among Malayalam cinema fans due to the combination of Mammootty and Khalid Rahman, known for his unique storytelling style.

To advertise here,contact us